HOME
DETAILS

കാലത്തിനൊപ്പം കലാലയ രാഷ്ട്രീയവും മാറണം

  
backup
February 28 2020 | 01:02 AM

campus-politics-and-new-verdict820516-2

 

 

കലാലയങ്ങളിലെ വിദ്യാര്‍ഥി സമരങ്ങള്‍ നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവായിരിക്കുകയാണ്. രാഷ്ട്രീയത്തിന്റെ പേരില്‍ പഠനത്തെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങളുണ്ടാകാന്‍ പാടില്ല, കോളജില്‍ പഠിപ്പുമുടക്കോ ഘെരാവോയോ മാര്‍ച്ചോ പാടില്ല, പഠനം വിദ്യാര്‍ഥിയുടെ മൗലികാവകാശമായതിനാല്‍ മറ്റൊരു വിദ്യാര്‍ഥിക്കോ സംഘടനയ്‌ക്കോ അതു നിഷേധിക്കാനുള്ള അവകാശമില്ല, സമരത്തിനു വിദ്യാര്‍ഥികളെ പ്രേരിപ്പിക്കാനോ നിര്‍ബന്ധിക്കാനോ പാടില്ല, വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ തടസപ്പെടുത്തുന്ന ഒരു സമരവും ഉണ്ടാകാന്‍ പാടില്ല തുടങ്ങിയ കാര്യങ്ങള്‍ ഉത്തരവിലുണ്ട്.


കലാലയ രാഷ്ട്രീയത്തിനല്ല കലാലയങ്ങളിലെ സമരങ്ങള്‍ക്കും പഠിപ്പുമുടക്കിനുമാണ് കോടതി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ കലാലയ രാഷ്ട്രീയത്തിനും കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. അതൊന്നും പ്രാവര്‍ത്തികമായില്ല. വിദ്യാര്‍ഥി സമരങ്ങള്‍ പഠനത്തെ ബാധിച്ചുകൊണ്ടിരുന്ന അവസരത്തിലാണ് അധ്യയനത്തിന് തടസമുണ്ടാക്കുന്ന പഠിപ്പുമുടക്ക് നിരോധിച്ചുകൊണ്ടു 2016 ജനുവരി 19ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.


കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്)യിലെ വിദ്യാര്‍ഥികളായ ലിയോ ലൂക്കോസും ആദിത്യ തേജസ് കൃഷ്ണനും നല്‍കിയ ഹരജിയിലായിരുന്നു കോടതി ഈ വിധി പുറപ്പെടുവിച്ചത്. കുസാറ്റില്‍ ഹോസ്റ്റല്‍ സമരത്തിന്റെയും മറ്റു സമരങ്ങളുടെയും കാരണമായി പകുതി ക്ലാസുകള്‍ മാത്രമായിരുന്നു നടന്നിരുന്നത്. സെമസ്റ്റര്‍ സമ്പ്രദായമനുസരിച്ച് ആഴ്ചയില്‍ 36 മണിക്കൂര്‍ എന്ന രീതിയില്‍ 18 ആഴ്ചകളിലായി 648 ക്ലാസുകളാണ് നടക്കേണ്ടിയിരുന്നത്. സമരം കാരണം ഇവ നടക്കാതിരിക്കുകയും പരീക്ഷയെ അഭിമുഖീകരിക്കുന്നതില്‍ പ്രയാസം നേരിടുകയും ചെയ്തപ്പോഴാണ് പഠിപ്പുമുടക്കിയുള്ള വിദ്യാര്‍ഥി രാഷ്ട്രീയത്തിനെതിരേ വിദ്യാര്‍ഥികള്‍ ഹരജി നല്‍കി അനുകൂല വിധി നേടിയത്.


എന്നിട്ടും കലാലയങ്ങളില്‍ പഠിപ്പുമുടക്കിയുള്ള സമരങ്ങള്‍ അവസാനിച്ചില്ല. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയ കക്ഷികളുമായി ബന്ധപ്പെട്ട വിദ്യാര്‍ഥി സംഘടനകള്‍ പാടില്ലെന്ന ശുപാര്‍ശ ടി.എസ്.ആര്‍ സുബ്രഹ്മണ്യം അധ്യക്ഷനായ വിദഗ്ധ സമിതി 2016ല്‍ കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഇവ വ്യവസ്ഥ ചെയ്യണമെന്നും ജാതി, മതാടിസ്ഥാനത്തില്‍ വിദ്യാര്‍ഥി സംഘടനകള്‍ പാടില്ലെന്നും സമിതി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഒന്നും സംഭവിച്ചില്ല.


2017 ഒക്ടോബറിലും കലാലയങ്ങളിലെ പഠിപ്പുമുടക്കിനെതിരേയും അക്രമ സമരങ്ങള്‍ക്കെതിരേയും ഹൈക്കോടതി വിധിപറഞ്ഞിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി തങ്ങള്‍ ഇതുതന്നെ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നായിരുന്നു അന്നത്തെ വിധിപ്രസ്താവത്തോടൊപ്പം കോടതി പറഞ്ഞത്. കോളജുകളിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനെതിരേ പൊന്നാനി എം.ഇ.എസ് കോളജ് മാനേജ്‌മെന്റ് നേടിയെടുത്ത അനുകൂലവിധി നടപ്പാക്കാന്‍ പൊലിസ് മുതിരുന്നില്ലെന്ന് കാണിച്ച് മാനേജ്‌മെന്റ് നല്‍കിയ കോടതിയലക്ഷ്യക്കേസിലാണ് ഹൈക്കോടതി അന്നു നിലപാട് കടുപ്പിച്ചത്.
ഇപ്പോഴിതാ ഹൈക്കോടതി കലാലയങ്ങളിലെ പഠിപ്പുമുടക്ക് സമരങ്ങള്‍ക്കെതിരേ വീണ്ടും വിധിപറഞ്ഞിരിക്കുന്നു. സമരങ്ങള്‍ നടന്നാല്‍ മാനേജുമെന്റുകള്‍ പൊലിസിനെ അറിയിക്കണമെന്നും പൊലിസ് നടപടിയെടുക്കണമെന്നും ഇപ്പോഴത്തെ വിധിയില്‍ പ്രത്യേകം പറയുന്നുണ്ട്. വിദ്യാര്‍ഥി സംഘടനകള്‍ മാറ്റത്തിനു തയാറാവുന്നില്ലെങ്കില്‍ കോടതി വിധികള്‍കൊണ്ടെന്തു ഫലം?
കാലം മാറുന്നതിനനുസരിച്ചു കലാലയ രാഷ്ട്രീയവും മാറണം. ഇന്ത്യന്‍ രാഷ്ട്രീയത്തിനു പുതിയ ദിശാബോധം നല്‍കി മുന്നേറുന്ന ജെ.എന്‍.യുവിലെയും ജാമിഅ മില്ലിയ സര്‍വകലാശാലയിലെയും വിദ്യാര്‍ഥി സംഘടനകളില്‍ കേരളീയ വിദ്യാര്‍ഥി സംഘടനകള്‍ക്കു പാഠമുണ്ട്. ഇവിടെ ഇപ്പോഴും സഹപാഠിയുടെ നെഞ്ചില്‍ കഠാര കുത്തിയിറക്കുന്ന രാഷ്ട്രീയത്തിന് അറുതിയായിട്ടില്ല. പണ്ട് ഇതര വിദ്യാര്‍ഥി സംഘടനയില്‍പെട്ട വിദ്യാര്‍ഥിയെയായിരുന്നു ആക്രമിച്ചിരുന്നതെങ്കില്‍ ഇന്ന് സ്വന്തം സംഘടനയില്‍പെട്ട വിദ്യാര്‍ഥിയുടെ നെഞ്ചിലേക്കു തന്നെ കഠാര കുത്തിയിറക്കുകയാണ്.


രാഷ്ട്രീയപ്പാര്‍ട്ടികളുടെ ചാവേറുകളായി നശിച്ചുകൊണ്ടിരിക്കുകയാണ് കേരളത്തിലെ വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍. കുട്ടിക്കുരങ്ങനെക്കൊണ്ട് ചുട്‌ചോറ് മാന്തിക്കുന്ന തന്തക്കുരങ്ങ് നയമാണ് പാര്‍ട്ടി നേതാക്കള്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ പയറ്റുന്നത്. ഇന്ത്യന്‍ ഭരണഘടന ജനാധിപത്യത്തില്‍ അധിഷ്ഠിതമാണെന്നിരിക്കെ അത്തരമൊരു ഭരണകൂടം കെട്ടിപ്പടുക്കാന്‍ വിദ്യാര്‍ഥി സമൂഹത്തെ പാകപ്പെടുത്തുന്നതിനാണ് വിദ്യാര്‍ഥി രാഷ്ട്രീയം വിഭാവനം ചെയ്യുന്നത്.


എസ്.എഫ്.ഐ എന്നത് ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ പോഷക സംഘടനയല്ലെന്നും വിശാലാടിസ്ഥാനത്തില്‍ സംഘടിപ്പിക്കപ്പെട്ടതും പ്രാഥമികമായും അടിയന്തരമായും വിദ്യാര്‍ഥി സമൂഹത്തിന്റെ അഭ്യുന്നതിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതുമായ സംഘടനയാണെന്നും അതിന്റെ ഭരണഘടനയില്‍ പറയുന്നു. വിദ്യാഭ്യാസ മേഖലയുടെ സമഗ്രമായ പുരോഗതിയും നന്മയും ലക്ഷ്യമാക്കി വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനു തികച്ചും സ്വതന്ത്രമായ പ്രവര്‍ത്തന പരിപാടികളുള്ള, വിദ്യാര്‍ഥികളുടേതായ ഒരു സംഘടനയാണ് കെ.എസ്.യു എന്ന് അവരുടെ ഭരണഘടനയിലും പറയുന്നു. ഈ സംഘടനകള്‍ അവരവരുടെ ഭരണഘടനയനുസരിച്ചു തന്നെയാണോ പ്രവര്‍ത്തിക്കുന്നത്? രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ക്ക് അവരുടെ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ കൊല്ലാനും ചാകാനുമുള്ള ചാവേര്‍ സംഘങ്ങള്‍ മാത്രമാണെന്ന യാഥാര്‍ഥ്യം പല വിദ്യാര്‍ഥി സംഘടനകളും ഉള്‍ക്കൊള്ളുന്നില്ല.


സര്‍ഗാത്മകതയുടെ ആഘോഷങ്ങളായിരുന്നു എണ്‍പതുകളിലെ കാംപസുകളില്‍. ഇന്ന് കാംപസുകളില്‍ ട്രാക്ടറും ജെ.സി.ബിയും പിച്ചാത്തിയും മറ്റു മാരകായുധങ്ങളും കൊണ്ടുവന്ന് സഹപാഠികളെ കൊന്നുകൊണ്ടാണ് ആഘോഷം. വിദ്യാര്‍ഥി രാഷ്ട്രീയം സര്‍ഗാത്മകമാകുമ്പോള്‍ പൊതുസമൂഹം ഇരുകൈയും നീട്ടി സ്വീകരിക്കും. ജെ.എന്‍.യുവിലും ജാമിഅ മില്ലിയയിലും കാണുന്നത് അതാണ്. കലാലയ രാഷ്ട്രീയം അനിവാര്യമാണ്. അതു നിര്‍മാണാത്മകവും സമൂഹത്തിനു വഴികാട്ടുന്നതുമായിരിക്കണമെന്നു മാത്രം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്‍വറിന്റെ വീടിന് സുരക്ഷ;   ജില്ലാ പൊലിസ് മേധാവി ഉത്തരവിട്ടു, വീടിന് സമീപം പൊലിസ് പിക്കറ്റ് പോസ്റ്റ്

Kerala
  •  3 months ago
No Image

പൊതുമാപ്പപേക്ഷകർക്ക് അനുകൂലമായ നടപടികളെടുത്ത് അധികൃതർ

uae
  •  3 months ago
No Image

തിരുവനന്തപുരത്ത് രണ്ടുപേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മെച്ചപ്പെടുത്തല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി സായിദ് അന്താരാഷ്ട്ര വിമാനത്താവള റണ്‍വേ വീണ്ടും തുറന്നു

uae
  •  3 months ago
No Image

യാസ് ഐലന്‍ഡ് ഇത്തിഹാദ് അരീനയില്‍ ഫുട്‌ബോള്‍ ഇതിഹാസങ്ങളുടെ പോരാട്ടം ഒക്ടോബര്‍ 5ന്

uae
  •  3 months ago
No Image

ഹദ്ദാദ്: ഡ്രോണ്‍ ബോട്ടുകളുടെ രൂപകല്‍പനയും നിര്‍മാണവും വികസിപ്പിക്കാനൊരുങ്ങി ദുബൈ പൊലിസ്

uae
  •  3 months ago
No Image

യു.എ.ഇ പൊതുമാപ്പ്: 4,000ത്തിലധികം അപേക്ഷകള്‍; അര്‍ഹരായവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കും കോണ്‍സുല്‍ ജനറല്‍

uae
  •  3 months ago
No Image

കൂത്തുപ്പറമ്പ് സമരനായകന്‍ പുഷ്പന്റെ സംസ്‌കാരം ഇന്ന്; കോഴിക്കോട്ട് നിന്ന് തലശ്ശേരിയിലേക്ക് വിലാപയാത്ര

Kerala
  •  3 months ago
No Image

ഇന്നും മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് വിലക്ക്

Kerala
  •  3 months ago
No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  3 months ago