സാമ്പത്തിക സംവരണ നയത്തിനെതിരെ സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ സംവരണ സംരക്ഷണ സംഗമം
മനാമ: കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സംവരണ നയത്തിനെതിരെ സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ വിപുലമായ രീതിയില്‍ സംവരണ സംരക്ഷണ സംഗമം സംഘടിപ്പിക്കുന്നു.
ഫെബ്രുവരി 1 വെള്ളിയാഴ്ച വൈകുന്നേരം 5 മണിമുതല്‍ സിഞ്ചിലുള്ള ഫ്രന്റ്‌സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംവരണ സംരക്ഷണ സംഗമത്തില്‍ സമൂഹത്തിലെ വിവിധ തുറകളിലുള്ള മതരാഷ്ട്രീയ സാമൂഹിക നേതാക്കള്‍ പങ്കെടുക്കുകയും അഭിവാദ്യമര്‍പ്പിക്കുകയും സംവരണ സംരക്ഷണ സംഗമത്തില്‍ അണിനിരക്കുകയും ചെയ്യും. വൈവിധ്യമാര്‍ന്ന പരിപാടികളാണ് സംഗമത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. സാമൂഹിക കലാ പ്രവര്‍ത്തകരുടെ ആവിഷ്‌കാരങ്ങള്‍, പ്രതിഷേധ വരകള്‍, കൊളാഷ്, കവിതാലാപനം, നാടന്‍ പാട്ടുകള്‍, കുട്ടികളുടെ കലാ പ്രകടനം, ബാന്റ് മേളം, തട്ടുകട തുടങ്ങീ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഈ സംഗമത്തില്‍ ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 38825579 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ.കെ സലീമിന്റെ അധ്യക്ഷതയില്‍ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ജനറല്‍ സെക്രട്ടറി ബദറുദ്ദീന്‍ പൂവാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഷരീഫ് എറണാകുളം, സിറാജുദ്ദീന്‍ ടി. കെ, ജമീല അബ്ദുറഹ്മാന്‍, റഷീദ സുബൈര്‍, ഫസീല ഹാരിസ്, അബ്ദുല്‍ ഗഫൂര്‍ മുക്കുതല, സിറാജ് പള്ളിക്കര, സമീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."