HOME
DETAILS
MAL
കണ്ടനകം ബിവറേജ് അടച്ചുപൂട്ടണം: വനിതാ പൗരസമിതി
backup
March 05 2017 | 19:03 PM
എടപ്പാള്‍: സുപ്രീം കോടതി വിധിയുടെ പാശ്ചാത്തലത്തില്‍ ക്രമസമാധാനഭംഗവും പരിസ്ഥിതി ആഘാതവും സൃഷ്ടിക്കുന്ന എടപ്പാള്‍ കണ്ടണ്ടനകത്ത് പ്രവര്‍ത്തിക്കുന്ന അനധികൃത ബിവറേജ് മദ്യശാല ഉടന്‍ അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് കണ്ടണ്ടനകം ബിവറേജ് വിരുദ്ധ സമരസമിതി നടത്തി വരുന്ന സമരത്തിനു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ബിവറേജ് ഔട്ട് ലെറ്റിന് മുന്നില്‍ ചങ്ങരംകുളം വനിതാ പൗരസമിതി സത്യാഗ്രഹം സംഘടിപ്പിച്ചു. ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അയ്ഷ ഹസന്‍ ഉദ്ഘാടനം ചെയ്തു.
പി.ഐ.റാഫിദ അധ്യക്ഷയായി. കെ.പി.ഷാജിദ,സീനത്ത് അഷ്‌റഫ്,കുറുംബുക്കുട്ടി,സമരസമിതി ചെയര്‍മാന്‍ ടി.എ.ഖാദര്‍,സുഹറ ടീച്ചര്‍,ഷഹനാസ്,കെ.പി.ഒ.ബുഷറ, കെ.സുബൈദ, വിജയകുമാരി, പി.പി.എം.അഷ്‌റഫ്, നാസര്‍ പുത്തന്‍ കുളം, മുജീബ് കോക്കൂര്‍, അനസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."