കുമ്പിടി -കുറ്റിപ്പുറം റെഗുലേറ്റര്‍ കം ബ്രിഡ്ജ്: ഭാരതപ്പുഴയോരത്ത് പുത്തന്‍പ്രതീക്ഷ
എടപ്പാള്‍: പാലക്കാട് ജില്ലയിലെ കുമ്പിടിയെയും കുറ്റിപ്പുറത്തെയും ബന്ധിപ്പിച്ച് ഭാരതപ്പുഴയിലെ കാങ്കപ്പുഴ കടവില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിക്കാന്‍ ബജറ്റില്‍ തുക വകയിരുത്തിയത് പുത്തന്പ്രതീക്ഷകള്ക്ക് വകനല്കുന്നു.
75 കോടിരൂപയാണ് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണത്തിനായി വകയിരുത്തിയിട്ടുള്ളത്. കഴിഞ്ഞസര്‍ക്കാരിന്റെ കാലത്ത് 2014ലാണ് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യമായി ഒരുകോടി രൂപ നീക്കിവെച്ചത്. പാലക്കാട് -മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ഭാരതപ്പുഴയ്ക്ക് കുറുകെ ഒരു പാലത്തിനായുള്ള കാത്തിരിപ്പിന് അരനൂറ്റാണ്ടണ്ടിലേറെക്കാലത്തെ പഴക്കമുണ്ടണ്ട്.
റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിച്ചാല്‍ കാര്‍ഷിക -വ്യാവസായിക -ഗതാഗത രംഗത്ത് വന്‍ വികസനമുണ്ടണ്ടാകുന്നതിനുപുറമെ ഭാരതപ്പുഴയില്‍ വെള്ളം തടഞ്ഞുനിര്‍ത്താനും സാധിക്കും. ഇതുവഴി ആനക്കര, കുറ്റിപ്പുറം, ഇരിമ്പിളിയം, വളാഞ്ചേരി, തിരുവേഗപ്പുറ, പട്ടിത്തറ, പരുതൂര്‍, കപ്പൂര്‍ പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
രണ്ടണ്ടുജില്ലകളിലെയും ആയിരക്കണക്കിന് ഹെക്ടര്‍ കൃഷിഭൂമിയിലേക്ക് ജലസേചനം നടത്തുന്നതിനും പദ്ധതി ഉപകരിക്കും.
ഇരുകരകളെയും ബന്ധിപ്പിച്ച് പാലം യാഥാര്‍ഥ്യമായാല്‍ എളുപ്പത്തില്‍ പാലക്കാട് ജില്ലയിലെ കുമ്പിടിയിലെത്താനുമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."