കുടിവെള്ളത്തിന് അഞ്ച് ദിവസം വരെ കാത്തിരിക്കേണ്ട ഗതികേടില്‍ തീരദേശവാസികള്‍
പൊന്നാനി: ചരിത്രത്തിലില്ലാത്ത അത്രയും കഠിനമായ ജലക്ഷാമമാണ് ഇത്തവണ തീരദേശത്ത്. കുടിവെള്ളത്തിനായി അഞ്ച് ദിവസത്തോളം കാത്തിരിക്കേണ്ട ഗതികേടിലാണ് പൊന്നാനി ,വെളിയംകോട് ,പാലപ്പെട്ടി ,കാപ്പിരിക്കാട് ,പുറത്തൂര്‍ നിവാസികള്‍. തീരദേശത്തെ കിണറുകളിലെല്ലാം വെള്ളമുണ്ട്.
പക്ഷെ ഉപ്പുരസം കലര്‍ന്നതും ഇരുമ്പിന്റെ അംശം കൂടിയതുമായ ഈ വെള്ളം കൊണ്ട് കുടിക്കാനോ പാചകം ചെയ്യാനോ കുളിക്കാനോ പറ്റില്ല. ആഴ്ചയില്‍ അഞ്ച് ദിവസം കൂടുമ്പോഴാണ് പൊതു പൈപ്പില്‍ വെള്ളം വരുന്നത്. ഇതിന് തന്നെ വലിയ തിരക്കാണ്.
ഒരു കുടുംബത്തിന് അഞ്ച് കുടം വെള്ളമാണ് കിട്ടുക . ഇതുകൊണ്ട് അഞ്ച് ദിവസം എത്തിക്കണം. ഇത്രയും കാലത്തിനിടക്ക് ഇങ്ങനൊരു ജലക്ഷാമം ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പൊതു പൈപ്പില്‍ വെള്ളം വരാത്തതാണ് ഇവരുടെ പ്രധാന പരാതി. കുടിവെള്ളം പണം കൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ് തീരദേശത്തെ ആയിരക്കണക്കിന് കുടുംബങ്ങള്‍.
വാട്ടര്‍ കണക്ഷന്‍ മുഖേന നല്‍കുന്ന പൈപ്പിലും ദിവസവും വെള്ളം വരുന്നില്ല. വെള്ളം പമ്പുചെയ്യുന്ന ഭാരതപ്പുഴയിലെ ശുദ്ധജല കിണറുകളില്‍ ആവശ്യത്തിന് വെള്ളമില്ലാത്തതാണ് കാരണം. വെള്ളം കുറഞ്ഞതിനാല്‍ വളരെ കുറഞ്ഞ സമയം മാത്രമാണ് ഇവിടങ്ങളില്‍ പമ്പിങ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."