നാട്ടുകാരുടെ ശ്രമദാനത്തിലൂടെ പ്രതാപം വീണ്ടെടുത്ത് ദക്ഷിണാമൂര്‍ത്തി ക്ഷേത്രക്കുളം
എടപ്പാള്‍: ശുകപുരം ദേശത്തിന്റെ ജലസമൃദ്ധി വിളിച്ചോതി ദക്ഷിണാമൂര്‍ത്തി ക്ഷേത്രക്കുളം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മണ്ണടിഞ്ഞും പായല്‍ നിറഞ്ഞും പേരിനു മാത്രം വെള്ളമുണ്ടണ്ടായിരുന്ന കുളം നാട്ടുകാരുടെ ശ്രമദാനത്തിലൂടെ വൃത്തിയാക്കി. മേഖലയിലെ ജലസ്രോതസുകളെല്ലാം വറ്റിവരണ്ടതോടെ പ്രദേശവാസികള്‍ കുളിക്കുന്നതിന് ഈ കുളത്തെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. നേരത്തേ ക്ഷേത്രക്കുളം മണ്ണടിഞ്ഞ് നശിച്ചതിനെ തുടര്‍ന്ന് പ്രദേശത്തെ കിണറുകളും കുളങ്ങളും ഉള്‍പ്പെടെയുള്ളവ വറ്റിയണ്ടിരുന്നു. ഈ പ്രശ്നത്തിന് പരിഹാരമായാണ് കുളം നവീകരിക്കാന്‍ തീരുമാനിച്ചത്.
നവീകരണ ദൗത്യവുമായി നാടു മുഴുവന്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങി. സാമ്പത്തിക സഹായവുമായി എടപ്പാള്‍ ഹോസ്പിറ്റല്‍സ് ഉടമ ഡോ. കെ.കെ.ഗോപിനാഥനും ജീവനക്കാരും നാട്ടുകാരും രംഗത്തെത്തി. ലക്ഷങ്ങള്‍ ചെലവിട്ട് കുളത്തിലെ പായലും മണ്ണും നീക്കം ചെയ്തു. പടവുകള്‍ കെട്ടി സംരക്ഷിച്ചു. ഇതോടെ കുളം പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തി.
ജലനിരപ്പ് ഉയര്‍ന്നതോടെ പ്രദേശത്തെ ജലസ്രോതസുകളിലും നീരുറവയെത്തി. ക്ഷേത്രപരിസരത്തെ ഈ കുളത്തിന് തൊട്ടടുത്തു തന്നെയുള്ള മറ്റൊരു കുളം കൂടി ഇത്തരത്തില്‍ നവീകരിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാരിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."