വിദ്യാലയങ്ങളില്‍ ബയോഗ്യാസ് പദ്ധതിയുമായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്
എരമംഗലം: ആയിരത്തിലേറെ വിദ്യാര്‍ഥികളുള്ള വിദ്യാലയങ്ങളില്‍ ബയോഗ്യാസ് പ്ലാന്റ് പദ്ധതിയുമായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്.
കൂടുതല്‍ വിദ്യാര്‍ഥികളുള്ള വിദ്യാലയങ്ങളില്‍ ഭക്ഷ്യ മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ സംസ്കരിക്കാന്‍ സംവിധാനമില്ലാതെ പൊറുതിമുട്ടുമ്പോഴാണ് സ്കൂളുകള്‍ക്ക് ആശ്വാസ പദ്ധതിയുമായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പുതിയ പദ്ധതിയ്ക്ക് തുടക്കമിട്ടത്.
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വെളിയങ്കോട്, പെരുമ്പടപ്പ്, മാറഞ്ചേരി, ആലംകോട്, നന്നംമുക്ക് എന്നീ ഗ്രാമപ്പഞ്ചായത്തുകളിലെ ആയിരത്തിന് മുകളില്‍ വിദ്യാര്‍ഥികളുള്ള ആവശ്യമായ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും മാലിന്യ സംസ്കരണത്തിലൂടെ ഉണ്ടാകുന്ന ഗ്യാസ് പാചക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.
2016 - 17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തിലെ വെളിയങ്കോട് സൗത്ത് ജി. എം. യു. പി. സ്കൂളില്‍ ബയോഗ്യാസ് പ്ലാന്റ് നിര്‍മാണം ആരംഭിച്ചിട്ടുണ്ട്.
ഒരു ബയോഗ്യാസ് പ്ലാന്റിന് 2,19,000 രൂപയാണ് ചെലവ്. ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്നിക്കല്‍ സെന്റര്‍ (ഐ. ആര്. ടി. സി) നാണ് നിര്‍മാണ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."