ഉത്സവം കാണാന്‍ സ്‌കൂളില്‍ പോയില്ല, ദേവനന്ദയുടെ വിധിയില്‍ വിതുമ്പി കേരളം, മരണത്തില്‍ ദുരൂഹത തീര്‍ക്കാന്‍ വിശദമായി അന്വേഷിക്കുമെന്ന് ഫിഷറീസ് മന്ത്രി
കൊല്ലം: നെടുമണ്‍കാവ് ഇളവൂരില്‍ കാണാതായ ആറുവയസ്സുകാരി ദേവനന്ദയുടെ മരണത്തില്‍ നാട്ടുകാരും ബന്ധുക്കളും ദുരൂഹത ആരോപിക്കുന്ന സാഹചര്യത്തില്‍ സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ഒരു നാടു മുഴുവന്‍ പ്രാര്‍ഥനകളോടെ കാത്തിരിന്നിട്ടും ഉറക്കമൊഴിച്ച് തിരച്ചില്‍ നടത്തിയിട്ടും കുട്ടിയുടെ മൃതദേഹം സമീപത്തെ പുഴയില്‍ കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് ആ നാട്. ഇളവൂര്‍ സ്വദേശികളായ പ്രദീപ്-ധന്യ ദമ്പതികളുടെ മകള്‍ ദേവനന്ദയുടെ മൃതശരീരമാണ് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. കുട്ടി വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് വ്യാഴാഴ്ച രാവിലെയോടെ കാണാതായത്.
വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെയാണ് പുഴയില്‍ നിന്ന് ജീവനറ്റ നിലയില്‍ നിന്ന് മുങ്ങല്‍ വിദഗ്ധര്‍ മുങ്ങിയെടുത്തത്.
രക്ഷിതാക്കളുടെ പരാതിയില്‍ കണ്ണനല്ലൂര്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി വരവേയാണ് ഇത്തിക്കരയാറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. വീടിന്റെ നൂറുമീറ്റര്‍ അകലെയാണ് പുഴസ്ഥിതി ചെയ്യുന്നത്. കുട്ടി പുഴയില്‍ വീണിരിക്കാമെന്നു സംശയമുണ്ടായിരുന്നുവെങ്കിലും ഇതുപോലെയൊരു ദാരുണാന്ത്യത്തെക്കുറിച്ച് ആരും ആലോചിച്ചിരുന്നില്ല.
അതേ സമയം ദേവനന്ദയുടെ പോസ്റ്റുമോര്‍ട്ടം ഉടന്‍ നടത്തുമെന്നാണ് ജില്ലാ കലക്ടര്‍ അറിയിച്ചത്. പോസ്റ്റുമോര്‍ട്ടം വീഡിയോയില്‍ പകര്‍ത്തുമെന്നും കലക്ടര്‍ അറിയിച്ചു.
ഇന്നലെ രാവിലെ കുട്ടിയുടെ അമ്മ തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നതിനിടെ 9.30നും 10.30നും ഇടയിലാണ് ദേവനന്ദയെ കാണാതായത്. സമീപപ്രദേശത്തെ ക്ഷേത്രത്തില്‍ ഉത്സവ ചടങ്ങുകള്‍ നടക്കുകയായിരുന്നു. ഉത്സവത്തോട് അനുബന്ധിച്ച് ദേവനന്ദ ഇന്നലെ സ്‌കൂളില്‍ പോയിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."