HOME
DETAILS
MAL
രാജ്യദ്രോഹ സന്ദേശം പ്രചരിപ്പിച്ചെന്ന്, വാട്സ്ആപ്, ട്വിറ്റര്‍, ടിക് ടോക് എന്നിവക്കെതിരേ പൊലിസ് കേസെടുത്തു
backup
February 28 2020 | 04:02 AM
ഹൈദരാബാദ്: മതസൗഹാര്‍ദത്തിനു കളങ്കം വരുത്തുന്ന പോസ്റ്റുകളും വീഡിയോകളും പ്രചരിപ്പിച്ചെന്നാരോപിച്ച് വാട്സ്ആപ്, ട്വിറ്റര്‍, ടിക് ടോക് എന്നി സമൂഹമാധ്യമങ്ങള്‍ക്കെതിരേ പൊലിസ് കേസെടുത്തു. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ രാജ്യദ്രോഹ സന്ദേശം പ്രചരിപ്പിച്ചെന്നാണ് പരാതി.
ക്രിമിനല്‍ കുറ്റം ചുമത്തി ഹൈദരാബാദ് സൈബര്‍ ക്രൈം പോലിസാണ് കേസെടുത്തത്. മാധ്യമപ്രവര്ത്തകന് സില്‍വേരി ശ്രീശൈലത്തിന്റെ ഹര്‍ജിയില്‍ നമ്പള്ളി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."