മാണി പാലായുടെ മാണിക്യമായിട്ട് 52 വര്‍ഷം
പാലാ: ജനപ്രതിനിധിയായി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ 52-ാം വാര്‍ഷികം ആഘോഷിച്ച് മാണി. 84-ാം ജന്മദിനത്തോടെ ശതാഭിഷിക്തനായ കെ.എം മാണി 1965 മാര്‍ച്ച് 5നാണ് പാലായില്‍ നിന്നും നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്. 1965 മുതല്‍ ഇന്നുവരെ പാലായില്‍ നിന്നും മറ്റൊരു പ്രതിനിധിയെ നിയമസഭയിലെത്തിക്കുവാന്‍ ഒരു മുന്നണിക്കും കഴിഞ്ഞിട്ടില്ല. 2016 വരെയുളള 13 തെരഞ്ഞെടുപ്പുകളിലും മാണിക്ക് തന്നെയായിരുന്നു വിജയം. 1965 ല്‍ കേരള കോണ്‍ഗ്രസിന്റെ കന്നിമത്സരത്തില്‍ ഒരു മുന്നണിയുടെയും പിന്തുണയില്ലാതെ ഒറ്റയ്ക്കാണ് മാണിയും പാര്‍ട്ടിയും മത്സരിച്ചത്. 1970 വരെ ഒറ്റയ്ക്ക് നിന്ന് മത്സരിച്ച പാര്‍ട്ടി 1977 മുതലാണ് മുന്നണികളുടെ ഭാഗമായി നിന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
1977ല്‍ മുന്നണിയോടൊപ്പം തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിയായി എങ്കിലും ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ നിയമസഭ രൂപീകരിക്കുകയുണ്ടായില്ല. അന്നത്തെ പാലാ മണ്ഡലത്തിന് ഒന്നിലേറെത്തവണ രൂപമാറ്റം വന്നു. അകലകുന്നം മണ്ഡലം ഇല്ലാതായതോടെ കൊഴുവനാല്‍ പഞ്ചായത്ത് പാലായോട് ചേര്‍ക്കപ്പെട്ടു.
തുടര്‍ന്ന് നടന്ന നിയോജകമണ്ഡലം പുനസംഘടനയെത്തുര്‍ന്ന് കേരള കോണ്‍ഗ്രസ് എം ശക്തികേന്ദ്രങ്ങളായ മരങ്ങാട്ടുപ്പിള്ളി, കടപ്ലാമറ്റം, ഉഴവൂര്‍, വളിയന്നൂര്‍ പഞ്ചായത്തുകള്‍ പാലായില്‍ നിന്നും കടുത്തുരുത്തിയിലേക്കും പൂഞ്ഞാര്‍ മണ്ഡലത്തിന്റെ ഭാഗമായിരുന്ന തലനാട്, മൂന്നിലവ്, മേലുകാവ്, കടനാട്, തലപ്പലം, ഭരണങ്ങാനം പഞ്ചായത്തുകളും കാഞ്ഞിരപ്പള്ളിയില്‍ നിന്നും എലിക്കുളവും പാലായിലേക്ക് പുതിയതായി ചേര്‍ക്കപ്പെട്ടു.
പുതുതായി പ്രദേശത്തെ വോട്ടര്‍മാര്‍ക്കും സ്വീകാര്യമായത് മാണി തന്നെയാണ് എന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം.
അടിസ്ഥാന സൗകര്യങ്ങളില്‍ പാലാ മറ്റ് മണ്ഡലങ്ങള്‍ക്ക് മാതൃകയാണെന്നാണ് മാണി ചൂണ്ടിക്കാണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."