ഡല്‍ഹി കത്തിയെരിയുമ്പോള്‍ അമിത്ഷാ എവിടെയായിരുന്നു ? ബി.ജെ.പി നേതാക്കള്‍ക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട ജഡ്ജിയെ നാടുകടത്തി ശിക്ഷിക്കുകയോ, വിചിത്ര നിലപാടിനെതിരേ ആഞ്ഞടിച്ച് ശിവസേന
ന്യൂഡല്‍ഹി: ഡല്‍ഹി കത്തിയെരിയുമ്പോള്‍ അമിത്ഷായെ എവിടെയായിരുന്നുവെന്നും ഏറ്റവും ഉത്തരവാദപ്പെട്ടഅദ്ദേഹത്തെ കാണാനുണ്ടായിരുന്നില്ലെന്നും ശിവസേന. പാര്‍ട്ടിയുടെ മുഖപത്രമായ സാമ്‌നയിലൂടെയായിരുന്നു വിമര്‍ശനം.
ഡല്‍ഹി കത്തുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ എവിടെയും കാണാനില്ല. രാജ്യത്തെ സ്ഥിതി ആശങ്കാജനകമായിരുന്നു. സവര്‍ക്കറെക്കുറിച്ച് ചിന്തിക്കുന്ന പാര്‍ട്ടി ആദ്യം രാജ്യത്തിന്റെ സല്‍പ്പേരിനെക്കുറിച്ച് ചിന്തിക്കണമെന്നും സാമ്‌ന ഓര്‍മപ്പെടുത്തി.
അതിദേശീയതയും വര്‍ഗീയതയും രാജ്യത്തെ 100 വര്‍ഷം പിന്നോട്ടടിക്കുമെന്നും സാമ്‌ന പറയുന്നു. കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍, ബി.ജെ.പി നേതാക്കളായ പര്‍വേഷ് മിശ്ര, കപില്‍ മിശ്ര എന്നിവര്‍ക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട ജഡ്ജിയെ കേന്ദ്രസര്‍ക്കാര്‍ ശിക്ഷിച്ചെന്നും പത്രം കുറ്റപ്പെടുത്തുന്നു.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായാണ് മുന്‍ സഖ്യകക്ഷിയായ ശിവസേനയുടെ മുഖപത്രമിന്നും പുറത്തിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."