ബജറ്റ് പ്രഖ്യാപനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് പടിഞ്ഞാറന്‍ കൊച്ചി നിവാസികള്‍
മട്ടാഞ്ചേരി: സംസ്ഥാന ബജറ്റില്‍ വാത്തുരുത്തി റെയില്‍വേ മേല്‍പ്പാലത്തിനായി മുപ്പത് കോടി രൂപ പ്രഖ്യാപിച്ചത് പടിഞ്ഞാറന്‍ കൊച്ചി നിവാസികള്‍ക്ക് പ്രതീക്ഷക്ക് വക നല്‍കുന്നു.
ഹാര്‍ബര്‍ ടെര്‍മിനലില്‍ യാത്ര തീവണ്ടികള്‍ സജീവമാകുന്നതോടെ രൂക്ഷമായ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി വാത്തുരുത്തിയില്‍ റെയില്‍വേ മേല്‍പ്പാലം വേണമെന്ന ആവശ്യത്തിന് ഇതോടെ പരിഹാരമാകുമെന്നാണ് നാട്ടുകാര്‍ പ്രതീക്ഷിക്കുന്നത്.ഹാര്‍ബര്‍ ടെര്‍മിനലില്‍ നിന്ന് യാത്ര തീവണ്ടികള്‍ സര്‍വ്വീസ് ആരംഭിക്കുന്നതിന്റെ മുന്നോടിയായി പരീക്ഷണ ഓട്ടം നടത്തി കഴിഞ്ഞു. യാത്ര തീവണ്ടികള്‍ സജീവമാകുന്നതോടെ വാത്തുരുത്തിയിലെ റെയില്‍വേ ഗെയിറ്റ് പല തവണ അടച്ചിടേണ്ടതായി വരും. ഇത് പശ്ചിമകൊച്ചിയില്‍ കടുത്ത ഗതാഗത തടസ്സത്തിന് കാരണമാകും.
ഇപ്പോള്‍ ചരക്ക് തീവണ്ടികള്‍ മാത്രമാണ് ഹാര്‍ബര്‍ ടെര്‍മിനലിലേക്ക് വരുന്നത്. അതിനാല്‍ റെയില്‍വേ ഗേറ്റ് അധികം അടക്കാറില്ല. കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കുന്നത് പശ്ചിമകൊച്ചി നിവാസികള്‍ക്ക് ഗുണമാണെങ്കിലും മേല്‍പ്പാലം യാഥാര്‍ത്ഥ്യമായാല്‍ നഗരത്തിലേക്ക് പോകുന്നവര്‍ക്കും വരുന്നവര്‍ക്കും സമയ നഷ്ടമില്ലാതെ വരാന്‍ കഴിയും. വാത്തുരുത്തിയില്‍ റെയില്‍വേ മേല്‍പ്പാലം വേണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണെങ്കിലും ചര്‍ച്ച കൂടുതല്‍ സജീവമാകുന്നത് ഇപ്പോഴാണ്.
പണ്ട് വാഹനങ്ങള്‍ അധികം ഇല്ലാത്ത സാഹചര്യമായിരുന്നു. ഇന്ന് വാഹനപ്പെരുപ്പവും റോഡ് വികസനം യാഥാര്‍ത്ഥ്യമാകാത്തതും മൂലം ഗതാഗത കുരുക്ക് രൂക്ഷമാണ്. അപ്പോള്‍ റെയില്‍വേ ഗെയിറ്റ് പല തവണ അടച്ചിടേണ്ടി വന്നാല്‍ അത് യാത്രക്കാര്‍ക്ക് മണിക്കൂറുകള്‍ നഷ്ടപ്പെടുന്നതിനിടയാക്കും. നേരത്തേ നേവി ഉള്‍പ്പെടെ മേല്‍പ്പാലത്തിന് എതിരായിരുന്നുവെങ്കില്‍ ഇപ്പോള്‍ അതില്ല. മേല്‍പ്പാലം സംബന്ധിച്ച രൂപരേഖകള്‍ തയ്യാറായെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ലഭിക്കാത്തതായിരുന്നു പ്രധാന തടസ്സം.
ഇത് സംബന്ധിച്ച് സുപ്രഭാതം നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.ബജറ്റില്‍ തുക വകയിരുത്തിയതോടെ ഈ പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.ഇതിന് പുറമേ തുറമുഖത്തിന്റെ പതിനഞ്ച് സെന്റ് സ്ഥലം മേല്‍പ്പാലത്തിനായി ഏറ്റെടുക്കേണ്ടി വരും.
തുറമുഖം ഭൂമി വിട്ട് നല്‍കാന്‍ തയ്യാറാണെങ്കിലും പകരമായി രാമന്‍ തുരുത്തിലെ സ്ഥലം നല്‍കണമെന്ന വ്യവസ്ഥയാണ് പോര്‍ട്ട് മുമ്പോട്ട് വെച്ചിട്ടുള്ളത്. ഇത് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. സര്‍ക്കാര്‍ മുന്‍കൈയെടുത്താല്‍ റെയില്‍വേ മേല്‍പ്പാലം വരുന്നതിനുള്ള തടസ്സങ്ങള്‍ നീങ്ങി കിട്ടുമെന്നാണ് വിവരം. നേവി, പോര്‍ട്ട്, റെയില്‍വേ, നഗരസഭ, റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ എന്നീ ഏജന്‍സികള്‍ ഒരുമിച്ച് വിചാരിച്ചാലേ പാലം യാഥാര്‍ത്ഥ്യമാകൂ.
മേല്‍പ്പാലം സംബന്ധിച്ച രൂപരേഖ കിറ്റ്‌കോ തയ്യാറാക്കിയിട്ടുണ്ട്. തുറമുഖ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുകയും വേണം. ഇതിനായി ജനപ്രതിനിധികള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."