ജല ഉപയോഗത്തില്‍ അച്ചടക്കം വേണം മന്ത്രി കെ.ടി ജലീല്‍
കൊച്ചി: വെള്ളത്തിന്റെ ഉപയോഗത്തില്‍ മലയാളികള്‍ കൂടുതല്‍ അച്ചടക്കം പാലിക്കണമെന്നു തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു.
നാട് ജല ദൗര്‍ലഭ്യത്തില്‍ ബുദ്ധിമുട്ടുമ്പോഴും വെള്ളത്തിന്റെ ഉപയോഗത്തില്‍ നാം ജാഗ്രത കാണിക്കുന്നില്ല. തുറന്നു കിടക്കുന്ന പൊതു ടാപ്പുകള്‍ അടക്കാനും ജലത്തിന്റെ അനാവശ്യമായ ഉപയോഗം ഒഴിവാക്കുവാനുമുള്ള അവബോധവും പൗരബോധവും നമുക്കുണ്ടാവണമെന്നും മന്ത്രി പറഞ്ഞു.എടവനക്കാട് കുഴുപ്പിള്ളി കുടിവെള്ള പദ്ധതി അണിയില്‍ വാട്ടര്‍ ടാങ്കിന് സമീപം ഉദഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം22 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന പദ്ധതി വഴി 33926 ഉപഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കും. 11.15 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ളതാണ് ടാങ്ക്. ജിഡയുടേയും ഫിഷറീസ് വകുപ്പിന്റെയും സഹായത്തോടെയാണു പദ്ധതി നടപ്പിലാക്കുന്നത്. എടവനക്കാട് പഞ്ചായത്തില്‍ 4740 ഗാര്‍ഹിക കണക്ഷനുകളും 322 പൊതുടാപ്പുകളും കുഴുപ്പിള്ളി പഞ്ചായത്തില്‍ 2731 ഗാര്‍ഹിക കണക്ഷനുകളും 243 പൊതു ടാപ്പുകളും ഉണ്ട്. ആകെ 7.50 ദശലക്ഷം ലിറ്റര്‍ ശുദ്ധജലം പദ്ധതി പ്രദേശത്ത് എത്തും. വൈപ്പിന്‍ മേഖലയിലെ ജലദൗര്‍ലഭ്യം പരിഹിക്കാനുള്ള മറ്റ് പദ്ധതികളും ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.31 കോടി രൂപ ചിലവിട്ട് നടപ്പാക്കുന്ന കടമക്കുടിയിലെ കുടിവെള്ള പദ്ധതി രണ്ടുമാസത്തിനുള്ളില്‍തന്നെ പൂര്‍ത്തിയാക്കും. ചടങ്ങില്‍ എസ്. ശര്‍മ്മ എം.എല്‍.എ അധ്യക്ഷനായിരുന്നു. മേഖലയെ ജലദാരിദ്ര്യത്തില്‍ നിന്നും ജലസമൃദ്ധിയിലേക്കു നയിക്കാന്‍ പദ്ധതിക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ജിഡയുടെ വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിങ് എഞ്ചിനീയര്‍ ബാബു തോമസ്, ജില്ലാ പഞ്ചായത്ത് അംഗം അയ്യമ്പിള്ളി ഭാസ്‌കരന്‍, വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റെ് ഡോ. കെ.കെ ജോഷി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."