HOME
DETAILS
MAL
ഫയലുകള്‍ കെട്ടിക്കിടക്കുന്നത് സര്‍ക്കാരിന്റെ അനാസ്ഥയാലെന്ന് വി.എസ്
backup
January 25 2019 | 18:01 PM
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയാലാണ് പല ഫയലുകളും കെട്ടിക്കിടക്കുന്നതെന്ന് ഭരണ പരിഷ്കരണ കമ്മിഷന് അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്. വകുപ്പുകളില്‍ പലതിലും കൊടുകാര്യസ്ഥതയാണ് നിലനില്‍ക്കുന്നത്. സര്‍ക്കാര്‍ സംവിധാനം കാര്യക്ഷമമാക്കണമെന്ന് കമ്മിഷന് ആവശ്യപ്പെട്ടിരുന്നിട്ടും കാര്യമായ മാറ്റമുണ്ടായിട്ടില്ല.
ഉദ്യോഗസ്ഥരുടെ പ്രതിബദ്ധതക്കുറവാണ് ഇതിലേക്ക് നയിക്കുന്നത്. പലരും ജോലി ചെയ്യുന്നത് തികച്ചും സാങ്കേതികമായാണ്. ഈ രീതി തുടര്‍ന്നാല്‍ സാധാരണ ജനത്തിന് നീതി ലഭിക്കില്ല. സര്‍ക്കാര്‍ ജനങ്ങളോട് പ്രതിബദ്ധതയുള്ളതാവണമെന്നും വി.എസ് ആവശ്യപ്പെട്ടു. ഉമ്മാശ്ശേരി മാധവന് ചാരിറ്റി പുരസ്കാരം തിരുവനന്തപുരം ജില്ലാ കലക്ടര്‍ ഡോ. കെ. വാസുകിക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."