HOME
DETAILS
MAL
ഡല്‍ഹി കലാപത്തിനെതിരേ ഒ.ഐ.സി; തള്ളി ഇന്ത്യ
backup
February 28 2020 | 05:02 AM
ജിദ്ദ: ഡല്‍ഹിയില്‍ മുസ്‌ലിംകള്‍ക്കെതിരേ നടന്ന വംശീയാതിക്രമത്തില്‍ നടുക്കം രേഖരപ്പെടുത്തി അറബ് രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷന്‍). മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങളും മരണസംഖ്യ വര്‍ധിക്കുന്നതും നടുക്കമുളവാക്കുന്നതാണെന്നായിരുന്നു കഴിഞ്ഞ ദിവസം ഒ.ഐ.സി വ്യക്തമാക്കിയിരുന്നത്.
മുസ്‌ലിംകളുടെ സ്വത്തുക്കളും ആരാധനാലയങ്ങളും തകര്‍ക്കപ്പെടുന്നതിനെയും സംഘടന വിമര്‍ശിച്ചിരുന്നു. കലാപത്തിനിരയായവര്‍ക്ക് അവര്‍ അനുശോചനമറിയിക്കുകയും ചെയ്തു. എന്നാല്‍, ഈ പ്രസ്താവന തള്ളി ഇന്ത്യ രംഗത്തെത്തി. പ്രസ്താവന നിരുത്തരവാദപരവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്നായിരുന്നു ഇന്ത്യയുടെ മറുപടി.
ഡല്‍ഹിയില്‍ മുസ്‌ലിംകള്‍ക്കെതിരേ നടക്കുന്ന ആക്രമണങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും രംഗത്തെത്തിയിട്ടുണ്ട്.
ഇന്ത്യയില്‍ നടക്കുന്നത് മുസ്‌ലിം കൂട്ടക്കൊലയാണെന്ന് അങ്കാറയില്‍ ഒരു പരിപാടിക്കിടെ അദ്ദേഹം പറഞ്ഞു. 'ഇന്ത്യ ഇപ്പോള്‍ കൂട്ടക്കൊലകള്‍ വ്യാപകമായ രാജ്യമായി മാറിയിരിക്കുന്നു. എന്ത് കൂട്ടക്കൊല?, മുസ് ലിം കൂട്ടക്കൊല. ആരാല്‍?, ഹിന്ദുക്കളാല്‍' അദ്ദേഹം പറഞ്ഞു.
ഇത്തരം ആളുകള്‍ എങ്ങിനെയാണ് ലോകസമാധാനം ഉണ്ടാക്കുക. അത് അസാധ്യമാണെന്നും പ്രസംഗത്തില്‍ അദ്ദേഹം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."