HOME
DETAILS
MAL
രാജ്യത്തെ ന്യൂനപക്ഷങ്ങളെ ആക്രമിച്ചാല്‍ ശക്തമായ നടപടിയെന്ന് ഇമ്രാന് ഖാന്
backup
February 28 2020 | 05:02 AM
ഇസ്ലാമാബാദ്: രാജ്യത്തെ അമുസ്ലിം ന്യൂനപക്ഷങ്ങള്ക്കെതിരേയോ അവരുടെ ആരാധനാ കേന്ദ്രങ്ങള്ക്കുനേരെയോ ആക്രമണം അഴിച്ചുവിട്ടാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നു പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. രാജ്യത്ത് എല്ലാ പൗരന്മാരും തുല്യരാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ മുസ്ലിം ന്യൂനപക്ഷം ആക്രമിക്കപ്പെടുകയാണ്. നാസിസത്തില്നിന്നു പ്രചോദനമുള്‍ക്കൊള്ളുന്ന ആര്.എസ്.എസ് ആധിപത്യം ഉറപ്പിക്കുന്നതാണ് ഇന്ത്യയില്‍ കാണുന്നത്. വിദ്വേഷത്തെ അടിസ്ഥാനമാക്കിയുള്ള വംശീയത രക്തച്ചൊരിച്ചിലിലേക്ക് നയിക്കും. വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഇമ്രാന്ഖാന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."