HOME
DETAILS
MAL
നീരവ് മോദിയുടെ 100 കോടി വിലവരുന്ന ബംഗ്ലാവ് തകര്‍ത്തു
backup
January 25 2019 | 19:01 PM
റായ്ഗഡ്: പഞ്ചാബ് നാഷ്നല്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ രാജ്യം വിട്ട വജ്ര വ്യാപാരി നിരവ് മോദിയുടെ 100 കോടി രൂപ വിലവരുന്ന ബംഗ്ലാവ് ഇടിച്ചു നിരത്തി.
മഹാരാഷ്ട്രയിലെ അലിബാഗില്‍ കടലിന് അഭിമുഖമായി നിര്‍മിച്ച ബംഗ്ലാവാണ് തകര്‍ത്തത്.
33,000 അടി വിസ്തീര്‍ണമുള്ള അത്യാഡംബര ബംഗ്ലാവ് നിയമവിരുദ്ധമായി നിര്‍മിച്ചതാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് തകര്‍ത്തത്. തീരസംരക്ഷണ നിയമം ലംഘിച്ചാണ് നിര്‍മിച്ചത്.
കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ നിയമാവലിക്കും വിരുദ്ധമായിട്ടാണ് ഇതെന്നും കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടിയെന്ന് റായ്ഗഡ് ജില്ലാ കലക്ടര്‍ സൂര്യ വന്‍ഷി പറഞ്ഞു. ശക്തമായ സുരക്ഷാ സംവിധാനത്തോടെയായിരുന്നു ബംഗ്ലാവ് നിര്‍മിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."