പ്രമുഖ ഉയിഗുര്‍ മുസ്ലിം ഗവേഷകന് ചൈനീസ് പൊലിസ് കസ്റ്റഡിയില്‍ മരിച്ചു
ബീജിങ്: പ്രമുഖനായ ഉയിഗുര്‍ മുസ്ലിം ഗവേഷകന് ചൈനീസ് പൊലിസ് കസ്റ്റഡിയില്‍ മരിച്ചു. മുഹമ്മദ് സാലിഹ് ഹാജിം എന്ന 82 കാരനാണ് മരിച്ചത്. ഷിന്‍ജിയാങ് മേഖലാ തലസ്ഥാനമായ ഉറുംഖിയില്‍ കഴിഞ്ഞ നാല്പതു ദിവസമായി അദ്ദേഹം പൊലിസ് കസ്റ്റഡിയിലായിരുന്നു.
അദ്ദേഹത്തോടൊപ്പം മകളെയും ഭാര്യയെയും മറ്റു ബന്ധുക്കളെയും കസ്റ്റഡിയിലെടുത്തിരുന്നുവെന്ന് ഉയിഗുര്‍ മനുഷ്യാവകാശ പൊജക്ട് പ്രസ്താവനയില്‍ പറഞ്ഞു.
'യഥാര്‍ഥ മരണകാരണം വ്യക്തമല്ല. പക്ഷെ, അദ്ദേഹം കസ്റ്റഡിയിലായിട്ട് 40 ദിവസം ആവുന്നു'- പ്രസ്താവനയില്‍ പറയുന്നു.
സാലിഹിനെയും ബന്ധുക്കളെയും എന്തിന് കസ്റ്റഡിയില്‍ വച്ചുവെന്ന കാര്യവും വ്യക്തമല്ല.
ഉയിഗുര്‍ വിഭാഗത്തില്‍ നിന്നുള്ള ഏറ്റവും സ്വാധീനമുള്ള ഗവേഷകനായിരുന്നു സാലിഹെന്ന് വേള്‍ഡ് ഉയിഗുര്‍ കോണ്‍ഗ്രസ് വക്താവ് ദില്ക്ഷത് രക്സിത് പറഞ്ഞു. വിശുദ്ധ ഖുര്‍ആന്‍ ഉയിഗുര്‍ ഭാഷയിലേക്ക് ആദ്യമായി പരിഭാഷപ്പെടുത്തിയാള് കൂടിയാണ് സാലിഹ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."