HOME
DETAILS
MAL
കൊറോണ ഭീതി: ലോകകപ്പ് ഷൂട്ടിങ്ങില്‍ നിന്ന് ഇന്ത്യ പിന്മാറി
backup
February 28 2020 | 13:02 PM
ന്യൂഡല്‍ഹി: കൊറോണ വൈറസ് ഭീതിമൂലം ലോകകപ്പ് ഷൂട്ടിങ്ങില്‍ നിന്ന് ഇന്ത്യ പിന്മാറി. സൈപ്രസില്‍ അടുത്തയാഴ്ച ആരംഭിക്കാനിരുന്ന മത്സരങ്ങള്‍ക്കാണ് ഇന്ത്യന്‍ കായികതാരങ്ങളെ അയക്കേണ്ടതില്ലെന്ന തീരുമാനം ഇന്ത്യന്‍ ഷൂട്ടിങ് ഫെഡറേഷന്‍ എടുത്തത്. മാര്‍ച്ച് മാസം 4 മുതല്‍ 13 വരെയാണ് മത്സരം നടക്കുന്നത്.
ഷൂട്ടിങ് ഇനങ്ങളിലെ ചെറിയതോക്കുകളുപയോഗിച്ചുള്ള മത്സരങ്ങള്‍ മാത്രമാണ് സൈപ്രസില്‍ നടത്തുന്നത്. കേന്ദ്രസര്‍ക്കാറിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് മത്സരത്തില്‍ നിന്ന് പിന്മാറുന്നതായി ലോകകപ്പ് അധികൃതരെ അറിയിച്ചതെന്ന് ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."