സി.ഡബ്ല്യു.സി നിലപാടിനെതിരേ കലക്ടറേറ്റ് ധര്‍ണ ഇന്ന്
കല്‍പ്പറ്റ: കൊട്ടിയൂര്‍ പീഡന വിവാദവുമായി ബന്ധപ്പെട്ട് നിയമ ലംഘനത്തിന്റെ പേരില്‍ പ്രതി ചേര്‍ക്കപ്പെട്ട സി.ഡബ്ല്യു.സി ചെയര്‍മാന്‍ ഫാ. തോമസ് തേരകം, അംഗം ഡോ. ബെറ്റി എന്നിവരെ അറസ്റ്റ് ചെയ്ത് സി.ബി.ഐയെ ഏല്‍പ്പിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും എസ്.വൈ.എസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച അഭയ കേസിന്റെ ഗതി ഇതിന് വരാതിരിക്കാന്‍ കുട്ടിയുടെ ഡി.എന്‍.എ ടെസ്റ്റ് ഉള്‍പ്പെടെ നടത്തി സാഹചര്യ തെളിവുകള്‍ അടിയന്തരമായി ശേഖരിക്കാന്‍ ബന്ധപ്പെട്ടവര്‍ സത്വര നടപടി സ്വീകരിക്കണമെന്നും യോഗം സര്‍ക്കാരിനോടഭ്യര്‍ഥിച്ചു. നാല് വര്‍ഷക്കാലമായി സി.ഡബ്ല്യു.സി ഇത്തരത്തില്‍ ഏറ്റെടുത്ത മുഴുവന്‍ പിഞ്ചുകുഞ്ഞുങ്ങളെയും എവിടെയൊക്കെയാണ് പാര്‍പ്പിച്ചിരിക്കുന്നത് എന്നതിനെ കുറിച്ച് ധവള പത്രമിറക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കുട്ടികള്‍ക്ക് സംരക്ഷണം നല്‍കേണ്ട അതോറിറ്റി തന്നെ പീഡനത്തിന് കൂട്ടുനിന്നുവെന്ന വാര്‍ത്ത അത്യന്തം അപകടമാണ്. സി.ഡബ്ല്യു.സിയുടെ നിലപാടില്‍ പ്രതിഷേധിച്ചും ആരോപണ വിധേയരായ ചെയര്‍മാനെയും മെമ്പറേയും അറസ്റ്റ് ചെയ്യണമെന്നും കേസ് സി.ബി.ഐയെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ 10.30ന് കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തും. ധര്‍ണ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ പ്രസിഡന്റ് ഇബ്‌റാഹീം ഫൈസി പേരാല്‍ അധ്യക്ഷനായി. ഹാരിസ് ബാഖവി, ഇ.പി മുഹമ്മദലി, അബ്ദുല്‍ ഖാദര്‍ മടക്കിമല, മുജീബ് ഫൈസി, അബ്ദുറഹ്മാന്‍ ദാരിമി, എം അബ്ദുറഹ്മാന്‍ ഹാജി, പി സുബൈര്‍ ഹാജി, കെ.എ നാസര്‍ മൗലവി, മുഹമ്മദ് കുട്ടി ഹസനി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."