നയമില്ലാത്ത പ്രഖ്യാപനം, നിരാശാജനകം: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ആവര്‍ത്തനവിരസവും നിരാശാജനകവുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നയമില്ലാത്ത നയപ്രഖ്യാപന പ്രസംഗമായിരുന്നു ഗവര്‍ണറുടേത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ പദ്ധതികളുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കുക മാത്രമായിരുന്നു പ്രസംഗത്തിലെന്നും അദ്ദേഹം ആരോപിച്ചു.
വ്യക്തമായ പദ്ധതികളോ ദിശാബോധമോ നയപ്രഖ്യാപനത്തിലില്ല. പ്രളയമുണ്ടായി ആറുമാസമായിട്ടും ചര്‍ച്ചകള്‍ മാത്രമാണ് നടക്കുന്നത്. പുനര്‍നിര്‍മാണത്തിന് പണം എവിടെ നിന്ന് കണ്ടെത്തുമെന്ന് പറയുന്നില്ല. പുനര്‍നിര്‍മാണത്തിന് സമഗ്രമായ പദ്ധതി പ്രഖ്യാപനമാണ് പ്രതീക്ഷിച്ചത്. അതുണ്ടായില്ല. ശബരിമല വിഷയത്തില്‍ ഗവര്‍ണറെക്കൊണ്ട് സര്‍ക്കാര്‍ രാഷ്ട്രീയം പറയിച്ചു. ശബരിമലയില്‍ 100 കോടിയുടെ വരുമാന നഷ്ടമാണ് ഉണ്ടായത്.
പ്രളയ നാശനഷ്ടം നേരിട്ട വ്യാപാരികള്‍ക്ക് 10 ലക്ഷം വായ്പയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഒന്നും നല്‍കിയില്ല. ആദിവാസി കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് ജോലിയെന്ന പ്രഖ്യാപനവും നടപ്പായില്ല. ആദിവാസിയായ മധുവിനെ ആള്‍ക്കൂട്ടം കൊന്ന സംഭവം ഒരു വര്‍ഷം കഴിഞ്ഞിട്ടും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ പോലും നിയമിച്ചില്ല. പ്രഖ്യാപിക്കുന്ന പദ്ധതികള്‍ നടപ്പാക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍, ഘടകകക്ഷി നേതാക്കളായ മോന്‍സ് ജോസഫ്, അനൂപ്‌ജേക്കബ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."