ബൈത്തുസ്വദഖ സമര്‍പ്പണവും മതപ്രഭാഷണവും
കാഞ്ഞങ്ങാട്: റഹ്മ 2017 കാഞ്ഞങ്ങാട് കടപ്പറും സ്വദഖ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ബൈത്തുസ്വദഖ എന്ന പേരില്‍ നിര്‍മിച്ച നാലു വീടുകളുടെ താക്കോല്‍ ദാനവും മതപ്രഭാഷണ പരമ്പരയും ഒന്‍പതു മുതല്‍ 12 വരെ സി.എച്ച് അബ്ദുല്‍ഖാദര്‍ ഹാജി നഗറില്‍ നടക്കും. ഒന്പതിനു ജമാഅത്ത് ജനറല്‍ സെകട്ടറി എം. ഇബ്രാഹിം ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് 'നന്ദിയുള്ള അടിമ' എന്ന വിഷയത്തില്‍ 16 കാരനായ മുഹമ്മദ് സ്വാലിഹ് ' ബത്തേരി വയനാട് മുഖ്യ പ്രഭാഷണം നടത്തും.
10ന് രാത്രി എട്ടിനു കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ഉദ്ഘാടനം ചെയ്യും. 11ന് രാത്രി എട്ടിനു കടപ്പുറം ജമാഅത്ത് ഖത്തീബ് അബ്ദുള്ള ഫൈസി പരിപാടി ഉദ്ഘാടനം ചെയ്യും. 12ന് വൈകുന്നേരം നാലിനു നടക്കുന്ന പൊതുസമ്മേളനം റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്യും.
ട്രസ്റ്റ് ചെയര്മാന് മൊയ്തീന്‍കുഞ്ഞി അധ്യക്ഷനാകും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ്തങ്ങള്‍ നാല് ബൈത്തുസ്വദഖ വീടുകളുടെ താക്കോല്‍ദാന നിര്‍വഹണം നടത്തും. കാഞ്ഞങ്ങാട് നഗരസഭ ചെയര്മാന് വി.വി.രമേശന് കാന്‍സര്‍ രോഗികള്‍ക്കുള്ള ധനസഹായം നല്‍കും. നീലേശ്വരം ഖാസി ഇ.കെ.മഹമൂദ് മുസ്ലിയാര് , ബാഫഖി തങ്ങള്‍ സ്മാരക സൗജന്യ കുടിവെള്ള വിതരണം നിര്‍വഹിക്കും.
ബൈത്തു സ്വദഖ എന്ന പേരില്‍ രണ്ടാംഘട്ടം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഭവനിര്‍മാണ പദ്ധതിയുടെ പ്രഖ്യാപനം കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി നിര്‍വഹിക്കും. ബഷീര്‍ വെള്ളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."