വി.എസിനെതിരെയുള്ള പി.ബി കമ്മിഷന് നടപടികള്‍ അവസാനിപ്പിക്കണമെന്ന് യെച്ചൂരി
ന്യൂഡല്‍ഹി: വി.എസിനെതിരായ പരാതികള്‍ പരിശോധിക്കുന്ന സി.പി.ഐ.എം പി.ബി കമ്മിഷന്റെ നടപടി ഉടന്‍ അവസാനിപ്പിക്കണമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇക്കാര്യം പൊളിറ്റ് ബ്യൂറോയില്‍ അദ്ദേഹം ആവശ്യപ്പെടും. നിര്‍ദ്ദേശം നാളത്തെ യോഗം തന്നെ ചര്‍ച്ച ചെയ്തേക്കും.
നാളെ ചേരുന്ന പി.ബി യോഗം പ്രധാനമായും തെരഞ്ഞെടുപ്പ് അവലോകനമാണ് ചര്‍ച്ച ചെയ്യുന്നത്. വി.എസിന് ക്യാബിനറ്റ് റാങ്കോടെയുള്ള പദവി നല്‍കണമെന്ന് പൊളിറ്റ് ബ്യൂറോ നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
പി.ബി കമ്മിഷന് നടപടികള്‍ തുടരുന്നത് വി.എസിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വത്തിന് തടസ്സമുണ്ടാക്കും എന്നതിനാലാണ് നടപടികള്‍ അവസാനിപ്പിക്കണമെന്ന നിര്‍ദ്ദേശം യെച്ചൂരി പിബിക്ക് മുമ്പാകെ വെക്കുന്നത്. നടപടികള്‍ അവസാനിപ്പിച്ചാന് മാത്രമേ വി.എസിന്റെ പദവി സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കഴിയുകയുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."