HOME
DETAILS

രാജ്ഭവൻ ഉപരോധ സമരത്തിന് പ്രവാസി ജിദ്ദ ഐക്യദാർഢ്യ പന്തലൊരുക്കി

  
backup
February 28 2020 | 15:02 PM

welfare-party-statement-in-rajbavan-strike
ജിദ്ദ: വെൽഫെയർ പാർട്ടി സംസ്ഥാന ഘടകം തിരുവനന്തപുരത്തു നടത്തുന്ന രാജ്ഭവൻ ഉപരോധ സമരത്തിനു ആഭിമുഖ്യവും ഐക്യദാർഢ്യവും പ്രഖ്യാപിച്ച്  പ്രവാസി സാംസ്‌കാരിക വേദി ജിദ്ദയിൽ  സമരപന്തൽ ഒരുക്കി. പ്രത്യേകം രൂപകൽപന ചെയ്തു തയ്യാറാക്കിയ രാജ്ഭവനു മുന്നിൽ നേതൃത്വവും അണികളും പ്രതിരോധം തീർത്തു കൊണ്ടാണ് പരിപാടിക്കു തുടക്കമിട്ടത്. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു കൊണ്ടു പ്രവാസി സാംസ്‌കാരിക വേദിവെസ്‌റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് റഹീം ഒതുക്കുങ്ങൽ ഉദ്ഘാടനം നിർവ്വഹിച്ചു. ഇന്ത്യൻ ഭരണഘടന നൽകുന്ന പൗരന്റെ അവകാശം നിലനിർത്താനുള്ള സമരത്തിൽ നിന്നു ഒരടി പോലും പിന്നോട്ടില്ലെന്നും ദീർഘകാല പോരാട്ടം ആവശ്യമാകുന്ന പക്ഷം അതിനു മുഴുവൻ ജനാധിപത്യ വിശ്വാസികളും തയ്യാറെടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. തുടർന്ന് വിവിധ ആവിഷ്‌കാരങ്ങളും പാട്ട് കവിത സമര മുദ്രാവാക്യങ്ങൾ ആവിഷ്‌കാര സംഗീതം എന്നിവയും അരങ്ങേറി.  
 
അരുവി മോങ്ങം, അക്ബർ പൊന്നാനി, അഷ്‌റഫ് എം., മിഡിയാ ഫോറം പ്രതിനിധി ഇബ്രാഹിം ഷംനാട്, പ്രവാസി ജിദ്ദ വൈസ് പ്രസിഡന്റുമാരായ ഇസ്മയിൽ കല്ലായി, സുഹറ ബഷീർ, സാമൂഹ്യ പ്രവർത്തകരായ സി.എച്ച്. ബഷീർ, എഞ്ചിനിയർ നജ്മുദ്ദീൻ അമ്പലങ്ങാടൻ, റുക്‌സാന മൂസ, നജാത്ത് സക്കീർ എന്നിവർ സംസാരിച്ചു. അബ്ദുൽ ലത്തീഫ് കരിങ്ങനാടൻ, നിസാർ ഇരിട്ടി എന്നിവർ കവിതകളും സഹീർ കോഴിക്കോട്, മാസ്റ്റർ സഹൽ എന്നിവർ ഗാനങ്ങളും  ആലപിച്ചു. അബ്ദു സുബ്ഹാൻ, എ.കെ. സൈതലവി, മുനീർ കാളികാവ് എന്നിവർ മുദ്രാവാക്യങ്ങൾക്കും പ്രതിഷേധ സ്വരങ്ങൾക്കും നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ ആവിഷ്‌കാര ഗാനവും വനിതകളുടെ സംഘഗാനവും ചടങ്ങിനു കൊഴുപ്പേകി.
     
രാജ്ഭവൻ ഉപരോധത്തിന്റെ ആദ്യ ദിനമായ 25 ന് രാത്രി 8 മുതൽ 11.30 വരെ നീണ്ടു നിന്ന പരിപാടികൾ വ്യത്യസ്തത കൊണ്ടും ഉള്ളടക്കം കൊണ്ടും ഏറെ ശ്രദ്ധേയമായി. സെൻട്രൽ കമ്മറ്റി അംഗം ഉമറുൽ ഫാറൂഖ് പാലോട് സമാപന പ്രഭാഷണം നടത്തി. പ്രവാസി ജനറൽ സെക്രട്ടറി എം.പി. അഷ്‌റഫ് സ്വാതവും, പ്രോഗ്രാം കോഡിനേറ്റർ സലീം നന്ദിയും പറഞ്ഞു. സിറാജ് ഇ.പി, ദാവൂദ് രാമപുരം, നൗഷാദ് പയ്യന്നൂർ, അബ്ഷീർ വളപട്ടണം, കെ.എം.കരീം തലശ്ശേരി, ത്വാഹാ മുഹമ്മദ് കുറ്റൂർ, മുനീർ ഇബ്രാഹിം, റഹീം കാഞ്ഞിരോട്, അഡ്വക്കറ്റ് ഷംസുദ്ദിൻ എന്നിവർ നേതൃത്വം നൽകി.
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉരുൾ ദുരന്തം മുതൽ മനുഷ്യ-വന്യജീവി സംഘർഷം വരെ ചർച്ച

Kerala
  •  2 months ago
No Image

കുതിച്ചു ചാടി പൊന്ന്; പവന് ഇന്ന് 520 കൂടി 58,880 രൂപ

Business
  •  2 months ago
No Image

വയനാട്ടിലെ സ്ഥാനാർഥിയെച്ചൊല്ലി ബി.ജെ.പിയിൽ കലഹം

Kerala
  •  2 months ago
No Image

ഗസ്സ മുനമ്പില്‍ മൂന്ന് ഇസ്‌റാഈല്‍ സൈനികരെ കൂടി വധിച്ച് ഫലസ്തീന്‍ പോരാളികള്‍

International
  •  2 months ago
No Image

ആശങ്കയൊഴിഞ്ഞ് 'ദന' ചുഴലിക്കാറ്റ്

National
  •  2 months ago
No Image

മഹാരാഷ്ട്ര സീറ്റ് വിഭജനത്തില്‍ രാഹുല്‍ ഗാന്ധിക്ക് അതൃപ്തി

National
  •  2 months ago
No Image

പ്രതിഷേധത്തിന്റെ ഭാഗമായി യമുനയിൽ മുങ്ങിക്കുളിച്ച ബി.ജെ.പി നേതാവ് ചൊറിവന്ന് ആശുപത്രിയിൽ! 

National
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം: പ്രത്യേക അന്വഷണ സംഘത്തിന്റെ യോഗം ഉടന്‍; പി.പി ദിവ്യയെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട് 

Kerala
  •  2 months ago
No Image

ഇറാന് നേരെ ഇസ്‌റാഈല്‍ ആക്രമണം; തെഹ്‌റാന് സമീപം നിരവധി സ്‌ഫോടനങ്ങള്‍

International
  •  2 months ago
No Image

50 വര്‍ഷത്തോളമായി താമസിക്കുന്ന 80 മുസ്്‌ലിം കുടുംബങ്ങളെ യാതൊരു മുന്നറിയിപ്പുമില്ലാതെ തെരുവിലേക്ക് ഇറക്കി വിട്ട് യോഗി ആദിത്യനാഥ് സര്‍ക്കാര്‍

National
  •  2 months ago