HOME
DETAILS

പ്രതിപക്ഷ നേതാക്കളെ ലക്ഷ്യംവച്ച് സി.ബി.ഐ; കേന്ദ്രത്തിലെ ഭരണം മാറുമെന്ന് ഓര്‍മിപ്പിച്ച് കോണ്‍ഗ്രസ്

  
backup
January 25 2019 | 19:01 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%86-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7

 

ന്യൂഡല്‍ഹി: സി.ബി.ഐ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി പ്രതിപക്ഷ കക്ഷി നേതാക്കളെ ലക്ഷ്യമിട്ട് വരുന്നതിനിടെ മുന്നറിയിപ്പുമായി കോണ്‍ഗ്രസ്. കേന്ദ്രത്തിലെ ഭരണം മാറുമെന്നും എക്കാലവും ഒരേകക്ഷിതന്നെ അധികാരത്തിലിരിക്കണമെന്നില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ മുന്നറിയിപ്പ് നല്‍കി.
കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി നിയമപരിധിക്കപ്പുറത്തുള്ള നടപടികള്‍ക്കു കൂട്ടുനില്‍ക്കരുതെന്ന് ബന്ധപ്പെട്ടവര്‍ക്കു മുന്നറിയിപ്പ് നല്‍കുകയാണ്- ആനന്ദ് ശര്‍മ പറഞ്ഞു. ഭൂമി ഇടപാട് കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഹരിയാനാ മുന്‍ മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ ഹൂഡയുടെ വസതിയിലുള്‍പ്പെടെ ഇന്നലെ സി.ബി.ഐ പരിശോധന നടത്തിയതിനു പിന്നാലെയാണ് അന്വേഷണ ഏജന്‍സികള്‍ക്കെതിരേ ശക്തമായ പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തുവന്നത്.


ഈ സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ നേരിടുകയാണ്. എന്തിനാണ് സി.ബി.ഐയുടെ വിശ്വാസ്യതയില്‍ വിട്ടുവീഴ്ച ചെയ്യുന്നത്. ഒരുജനാധിപത്യ സര്‍ക്കാര്‍ ഒരിക്കലും ഇത്തരത്തില്‍ പെരുമാറില്ല. മറിച്ച് ഫാഷിസ്റ്റുകള്‍ മാത്രമെ ഇങ്ങനെ ചെയ്യൂ. പ്രതിപക്ഷ നേതാക്കളുടെ ശബ്ദം അടിച്ചമര്‍ത്തിയും അവരുടെ പ്രതിച്ഛായ കളങ്കപ്പെടുത്തിയും രാഷ്ട്രീയ എതിരാളികളെ നേരിടുന്ന ശൈലിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെത്. ഒരു ജനാധിപത്യ രാജ്യത്ത് ഒരുസര്‍ക്കാരിനും ശാശ്വതമായി ഭരിക്കാന്‍ കഴിയില്ല. ഏതാനും ആഴ്ചകള്‍ കഴിഞ്ഞാല്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. പ്രധാനമന്ത്രി പരാജയം മുന്നില്‍കാണുകയാണ്. അതുകൊണ്ടാണ് ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നത്. കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരികയാണെങ്കില്‍ എല്ലാ ഉദ്യോഗസ്ഥരും മറുപടി പറയേണ്ടിവരുമെന്നും ആനന്ദ് ശര്‍മ മുന്നറിയിപ്പ് നല്‍കി.


മുഖ്യമന്ത്രിയായിരിക്കെ 2004 മുതല്‍ 2007 വരെ ഭൂമി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് ഹൂഡക്കെതിരെ കഴിഞ്ഞദിവസം സി.ബി.ഐ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട് ഹരിയാനയിലെയും ഡല്‍ഹിയുള്‍പ്പെടുന്ന രാജ്യതലസ്ഥാന മേഖലയിലെയും 30 സ്ഥലങ്ങളിലാണ് സി.ബി.ഐ പരിശോധന നടത്തിയത്. കോണ്‍ഗ്രസ് മുഖപത്രമായിരുന്ന നാഷനല്‍ ഹെറാള്‍ഡിന്റെ ഉടമസ്ഥ കമ്പനിയായ അസോസിയേറ്റഡ് ജേണല്‍സിന് ഗുഡ്ഗാവില്‍ ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ടും സി.ബി.ഐ കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാവ് മോത്തിലാല്‍ വോറക്കെതിരേയും സി.ബി.ഐ കേസുണ്ട്. കഴിഞ്ഞ ആഴ്ച സി.ബി.ഐ കോടതി ഹൂഡയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു. കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തിലേറിയ ശേഷം ഈ വിഷയത്തില്‍ അഞ്ചാമത്തെ കേസാണ് സി.ബി.ഐ ഹൂഡക്കെതിരേ എടുത്തത്. ഈ മാസം 28ന് ഹരിയാനയിലെ ജിന്ദ് നിയമസഭാ മണ്ഡലത്തിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ വര്‍ഷം മധ്യത്തോടെ ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്.


റെയ്ഡ് നടത്തിയാലൊന്നും തന്നെ നിശബ്ദനാക്കാന്‍ കഴിയില്ലെന്ന് ഭൂപീന്ദര്‍ ഹൂഡ ബി.ജെ.പിക്ക് മുന്നറിയിപ്പ് നല്‍കി. തനിക്കെതിരായ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ പകപോക്കല്‍ തന്നെയാണെന്നും അദ്ദേഹം ചണ്ഡീഗഡില്‍ പറഞ്ഞു. മുന്‍മുഖ്യമന്ത്രിക്കെതിരായ നീക്കത്തിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹത്തിന്റെ മകന്‍ ദീപേന്ദ്ര ഹൂഡ ആരോപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  2 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  2 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  3 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  3 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  3 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  4 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  4 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  5 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago