HOME
DETAILS
MAL
ഭക്ഷ്യസുരക്ഷാ റാലി ഏഴു മുതല്‍
backup
March 05 2017 | 19:03 PM
കൊല്ലം: സമ്പൂര്‍ണ ഭക്ഷ്യസുരക്ഷാ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കൊല്ലം ജില്ലയിലെ നാലു പഞ്ചായത്തുകളില്‍ ഭക്ഷ്യ സുരക്ഷാ റാലി ഈ മാസം നടക്കും. ചവറയില്‍ ഏഴിനും പത്തനാപുരത്ത് 15നും കല്ലുവാതുക്കലില്‍ 16നും ചടയമംഗലത്ത് 17നുമാണ് റാലി.
ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഭക്ഷ്യോല്പാദന വിതരണ വിപണന സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിവരശേഖരണത്തിന് ശേഷം ലൈസന്സ്രജിസ്ട്രേഷന് നല്‍കുന്നതിനായി പഞ്ചായത്തുകളില്‍ മേളകള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്ന് അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ കെ. അജിത്ത്കുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."