തൃക്കരിപ്പൂര്‍ ആശുപത്രിക്ക് പേരില്‍ മാത്രം പത്രാസ്
തൃക്കരിപ്പൂര്‍: തങ്കയം താലൂക്ക് ആശുപത്രിക്കു പേരില്‍ മാത്രമാണു പത്രാസുള്ളത്. കാണാന്‍ വലിയ ഇരുനില കെട്ടിടം പണിതെങ്കിലും വൈദ്യുതീകരിക്കാത്തതിനാല്‍ ഉദ്ഘാടനം നടന്നില്ല. നിത്യവും നാനൂറിലധികം രോഗികളാണ് ഈ ആതുരാലയത്തെ തേടിയെത്തുന്നത്. സ്ഥല പരിമിതിമൂലം രോഗികളെ വരാന്തയിലാണു കിടത്തി ചികിത്സിക്കുന്നത്.
ഗൈനക്കോളജി ഡോക്ടറുടെ സേവനം ഇല്ലാതായിട്ടു വര്‍ഷങ്ങളായി. ആഴ്ചയില്‍ നാലു ദിവസമാണ് ഇപ്പോള്‍ കുട്ടികളുടെ സ്പെഷലിസ്റ്റ് ഡോക്ടറുടെ സേവനം ലഭ്യമാകുന്നത്. എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതിയില്‍ പെടുത്തി നബാര്‍ഡ് 1.82 കോടി രൂപയും അനുവദിച്ചു. മൂന്നു നിലകളിലായി ഒ.പി ബ്ലോക്ക്, പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും വെവ്വേറെ വാര്‍ഡുകള്‍, ഫാര്‍മസി, കോണ്‍ഫറന്‍സ് ഹാള്‍, തുടങ്ങിയ സൗകര്യങ്ങളാണു കെട്ടിടത്തിലുള്ളത്. എന്നാല്‍ പ്രവര്‍ത്തനം മാത്രം തുടങ്ങിയില്ല.
നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രസവ വാര്‍ഡും കുട്ടികളുടെ വാര്‍ഡും അടച്ചു പൂട്ടി. 12 ഡോക്ടര്‍മാര്‍ വേണ്ടിടത്ത് ആറുപേരാണുള്ളത്. അഞ്ചു വര്‍ഷം മുമ്പ് തങ്കയം മുക്കില്‍ നിര്‍മിച്ച ആര്.എം.ഒ ക്വാര്‍ട്ടേഴ്സ് എപ്പോഴും അടഞ്ഞു കിടക്കുകയാണ്. ആകെയുണ്ടായിരുന്ന ആംബുലന്‍സിന്റെയും പ്രവര്‍ത്തനം നിലച്ച മട്ടാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."