HOME
DETAILS
MAL
ചരക്ക് നീക്കത്തിലെ നിയന്ത്രണങ്ങള്‍ അംഗീകരിക്കില്ലെന്ന്
backup
March 05 2017 | 20:03 PM
കൊല്ലം: ഇതര സംസ്ഥാനങ്ങളിലേക്ക് ലോറികളില്‍ ചരക്ക് കയറ്റി അയക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ലോറി ഓണേഴ്സ് അസോസിയേഷന്റെ നീക്കം അംഗീകരിക്കില്ലെന്ന് പാക്കിങ് വുഡ് ആന്‍ഡ് പെന്‍സില്‍ സ്ലോട്ട് സപ്ലൈയേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
അവര്‍ വാടക നിശ്ചയിച്ച് അവര്‍ പറയുന്ന ലോറികളില്‍ മാത്രമേ ചരക്ക് കയറ്റിഅയക്കാന്‍ പാടുള്ളൂവെന്ന ധാര്‍ഷ്ട്യം വകവച്ചുകൊടുക്കില്ല. ലക്ഷങ്ങള്‍ മുതല്‍മുടക്കി നൂറുകണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നല്കുന്ന വ്യവസായിക്ക് ഉല്‍പ്പന്നങ്ങള്‍ കയറ്റി അയയ്ക്കുന്നതിന് ഒരു അസോസിയേഷന്റെയും ഔദാര്യം ആവശ്യമില്ലെന്നും പ്രസിഡന്റ് എമില്‍ എസ് ഫെര്‍ണാണ്ടസ്, സെക്രട്ടറി ആര് വിജയരാജന്‍, ജെ.എം ശ്രീനിവാസന്, ജെ അശോക്കുമാര് എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."