HOME
DETAILS
MAL
യമനില്‍ അല്‍ ഖാഇദ വെടിവെപ്പില്‍ സുരക്ഷാ സേനയടക്കം ആറു പേര് കൊല്ലപ്പെട്ടു
backup
March 05 2017 | 20:03 PM
റിയാദ്: യമനില്‍ അല്‍ ഖാഇദ നടത്തിയ വെടിവെപ്പില്‍ സുരക്ഷാ സേനയും സിവിലിയനുമടക്കം ആറു പേര് കൊല്ലപ്പെട്ടു. അബ് യാന്‍ പ്രവിശ്യയിലെ മിലിട്ടറി ചെക്ക് പോസ്റ്റില്‍ ഞായറാഴ്ചയാണ് അല്‍ ഖാഇദ വെടിവെപ്പു നടത്തിയത്. ആക്രമണത്തില്‍ അഞ്ചു സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരും ഒരു പ്രദേശവാസിയുമാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അല്‍ ഖാഇദക്കെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ ഡ്രോണ്‍, വ്യോമ, ആക്രമണങ്ങള്‍ നടത്തിവരുകയായിരുന്നു. ആക്രമണങ്ങളില്‍ നിരവധി അല്‍ ഖാഇദ തീവ്രവാദികള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് അല്‍ ഖാഇദ സുരക്ഷാ സേനക്ക് നേരെ മിന്നലാക്രമണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."