ജിഷ വധം: പ്രതി അസം സ്വദേശി അറസ്റ്റില്‍; നാളെ കോടതിയില്‍ ഹാജരാക്കും
തിരുവനന്തപുരം: ഏകദേശം ഒന്നരമാസം നീണ്ടുനിന്ന അന്വേഷണം. 1500 പേരുടെ മൊഴിയെടുത്തു. അയ്യായിരത്തോളം പേരുടെ വിരലടയാളം, 20 ലക്ഷത്തോളം മൊബൈല്‍ കോളുകള്‍ എന്നിവ പരിശോധിച്ചാണ് ജിഷ വധക്കേസില്‍ പൊലിസ് പ്രതിയെ പിടികൂടിയത്. പെരുമ്പാവൂരില്‍ ഏപ്രില്‍ 28നാണ് ജിഷയെ സ്വന്തം വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
തമിഴ്നാട്ടിലെ കാഞ്ചിപുരത്ത് നിന്നാണ് പ്രതിയായ അമീറുല്‍ ഇസ്ലാമിനെ പൊലിസ് പിടികൂടിയത്. മൊബൈല്‍ഫോണിന്റെ ഐ.എം.ഇ.ഐ നമ്പര്‍ പിന്തുടര്ന്നാണ് പ്രതിയെ പിടികൂടിയത്. മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലിസ് വൃത്തങ്ങള്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍. കൊലയ്ക്ക് ശേഷം നാടുവിട്ട പ്രതി അസം, ചെന്നൈ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ രണ്ടു ദിവസം മുമ്പാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും. പെരുമ്പാവൂര്‍ മുനിസിപ്പല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുന്നത്. കറുപ്പംപടി മജിസ്ട്രേറ്റ് അവധിയിലായതിനാലാണ് പെരുമ്പാവൂരില്‍ ഹാജരാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."