ഇറാനില്‍ 210പേര് കൊറോണ ബാധിച്ച് മരിച്ചതായി ബി.ബി.സി റിപ്പോര്‍ട്ട്, ബി.ബി.സിക്കെതിരേ ഇറാന് വിദേശകാര്യമന്ത്രാലയം
ടെഹ്റാന്: കൊറോണ പൊട്ടിപ്പുറപ്പെട്ട ചൈനയ്ക്കുശേഷം ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ ബാധയുണ്ടായതും മരണം സംഭവിച്ചതും ഇറാനില്‍ 210 പേര് വൈറസ് ബാധിച്ച് മരിച്ചതായി ബി.ബി.സിയുടെ റിപ്പോര്‍ട്ട്. എന്നാല്‍ ബിബിസിക്കെതിരേ ഇറാന് വിദേശകാര്യമന്ത്രാലയം വക്താവ് രംഗത്തെത്തി. തെറ്റായ വിവരങ്ങള്‍ നല്കി ബിബിസി നുണകള്‍ പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം ഇവിടെ ചില പള്ളികളില്‍ ജുമുഅ നിസ്കാരംപോലും നിര്‍വഹിച്ചിരുന്നില്ല.
എന്നാല്‍ കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് 34പേര് മരിച്ചതായാണ് ഇറാന് സര്‍ക്കാര്‍ നല്കുന്ന ഔദ്യോഗിക വിവരം. ഇതിന്റെ ആറിരട്ടി മരണനിരക്കാണ് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തലസ്ഥാനമായ ടെഹ്റാന്, ഖ്വാം എന്നിവിടങ്ങളിലാണ് കൂടുതല്‍ മരണങ്ങള് ഉണ്ടായിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിനിടെ, ഇറാനിലേക്ക് കരമാര്‍ഗമുള്ള യാത്രക്ക് യു.എ.ഇ ഉള്‍പ്പെടെയുള്ള വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."