സര്‍വേ രീതികള്‍ കാലാനുസൃതമായി പരിഷ്‌കരിക്കണം: മന്ത്രി
തിരുവനന്തപുരം: വിവിധ ആസൂത്രണപരിപാടികള്‍ രൂപപ്പെടുത്താനുള്ള സര്‍വേകളുടെ രീതികളിലും മാനദണ്ഡങ്ങളിലും കാലാനുസൃതമായ മാറ്റം വരുത്തേണ്ടതുണ്ടെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. 77ാമത് റൗണ്ട് നാഷനല്‍ സാംപിള്‍ സര്‍വേ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വിവരസാങ്കേതിക വിദ്യയും മനുഷ്യവിഭവശേഷിയും കൃത്യമായി ഉപയോഗപ്പെടുത്തുകയും പൊതുജനങ്ങള്‍ കൃത്യമായ വിവരങ്ങള്‍ കൈമാറുകയും ചെയ്താല്‍ മാത്രമേ വസ്തുനിഷ്ഠമായ വിവരശേഖരണം സാധ്യമാകൂ. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട കണക്കെടുപ്പ് ഭാവിയിലെ ആസൂത്രണത്തെ ബാധിക്കുന്നതു കൊണ്ട്തന്നെ കര്‍ഷകര്‍ കൃത്യമായ കണക്കുകള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം. ഇത്തരത്തില്‍ കൃത്യമായ വിവരങ്ങള്‍ കൈമാറുന്നതുവഴി ആനുകൂല്യങ്ങള്‍ ഇല്ലാതാകുമെന്നുള്ള പ്രചാരണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും മന്ത്രി പറഞ്ഞു.
സാമ്പത്തിക സ്ഥിതിവിവര കണക്ക് ഡയരക്ടര്‍ ജനറല്‍ രാമചന്ദ്രന്‍, ഡെപ്യൂട്ടി ഡയരക്ടര്‍ ജനറല്‍ സുനിത ഭാസ്‌കര്‍, ഡെപ്യൂട്ടി ഡയരക്ടര്‍ അനീഷ്‌കുമാര്‍, ഭൂവിനിയോഗ കമ്മിഷണര്‍ നിസാമുദ്ദീന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."