അധികൃതരേ... ഒന്നിങ്ങോട്ട് നോക്ക്യേ..!
പേരൂര്‍ക്കട: സുരക്ഷാ പാളിച്ചകളുടെ കേന്ദ്രമായി പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രം. പേരൂര്‍ക്കടയ്ക്കു സമീപം ഊളമ്പാറയില്‍ പ്രവര്‍ത്തിക്കുന്ന മാനസികാരോഗ്യ കേന്ദ്രത്തില്‍ സുരക്ഷാ പാളിച്ചകള്‍ കണ്ടു തുടങ്ങിയത് ഇന്നലെയും ഇന്നുമൊന്നുമല്ല. ഏകദേശം പത്തു വര്‍ഷത്തോളമായി.ഓരോവര്‍ഷവും 8 മുതല്‍ 12 വരെ രോഗികള്‍ കേന്ദ്രത്തില്‍ നിന്നു ചാടിപ്പോകുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആശുപത്രിക്കുള്ളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ വേറെയും.
ചുറ്റുമതില്‍ ശക്തിപ്പെടുത്തുന്നതില്‍ വന്ന പാളിച്ചയാണ് രോഗികളുടെ ചാടിപ്പോകലിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിവിധ കോണുകളില്‍ നിന്ന് ഇതു സംബന്ധിച്ചു ആവശ്യങ്ങളുയര്‍ന്നെങ്കിലും ഇതുവരെയും നടപ്പായിട്ടില്ല. കേന്ദ്രത്തിന്റെ നാലുപാടും മതിലുകളുണ്ട്. ഇതില്‍ മണ്ണാമ്മൂല ഭാഗത്ത് കാടുപിടിച്ചു കിടക്കുന്ന സ്ഥലത്തെ മതിലിന് ഉയരം തീരെ കുറവാണ്. ഈ ഭാഗത്താണ് രോഗികളെ കുളിപ്പിക്കുന്നതിനും മറ്റുമുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനു സമീപത്തുതന്നെ സെല്ലുകളുമുണ്ട്, പ്രത്യേകിച്ചും ആക്രമണകാരികളായ തടവുകാരെ പാര്‍പ്പിക്കുന്ന സിംഗിള്‍ സെല്ലുകള്‍.സുരക്ഷാ ജീവനക്കാരുടെ കണ്ണു വെട്ടിച്ച് ഇതുവഴിയാണ് രോഗികള്‍ രക്ഷപ്പെടുന്നത്.
ജീവനക്കാരുടെ എണ്ണത്തിലെ കുറവും മറ്റൊരു പ്രധാന പ്രശ്‌നമാണ്. മറ്റു ആശുപത്രികളിലുള്ളതിനെക്കാള്‍ അധികം ജീവനക്കാര്‍ മാനസിക രോഗ ആശുപത്രികളില്‍ വേണം. സെല്ലില്‍ നിന്ന് ഒരു രോഗിയെ പുറത്തിറക്കുന്നതിന് ചിലപ്പോള്‍ നാലും അഞ്ചും ജീവനക്കാര്‍ വേണ്ടി വരും.
കേന്ദ്രത്തിന്റെ പ്രധാന കവാടത്തിനു മുന്നില്‍ രണ്ടും മൂന്നും പേരും ഒരു സാര്‍ജന്റുമായിരിക്കും സുരക്ഷാ ഡ്യൂട്ടിയിലുണ്ടാവുക. ആശുപത്രിയുടെ പിന്‍വശത്തെ മതിലില്‍ കൂടിയുള്ള രക്ഷപ്പെടല്‍ ഇവര്‍ അറിയുക പോലുമില്ല. ആവശ്യത്തിന് സുരക്ഷാ ജീവനക്കാരെ നിയമിക്കേണ്ടതും അടിയന്തരാവശ്യമാണ്.
എന്നാല്‍ ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പോലും സര്‍ക്കാര്‍ തലങ്ങളില്‍ ഉണ്ടാകുന്നില്ലെന്നതാണ് വാസ്തവം. വീണ്ടും പ്രശ്‌നങ്ങള്‍ക്കായി കാത്തു നില്‍ക്കാതെ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്ത
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."