പേരുമാറ്റം പതിവ്; മെഡി.കോളജില്‍ രോഗികള്‍ക്ക് നെട്ടോട്ടം
മെഡിക്കല്‍കോളജ്: മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഒ.പി ടിക്കറ്റും ഉള്‍പ്പടെയുള്ള രേഖകളില്‍ പേരുമാറ്റം പതിവാകുന്നത് മെഡിക്കല്‍ കോളജിലെത്തുന്ന രോഗികളെ വലക്കുന്നു. ഇതുകാരണം ആശുപത്രിയില്‍ നിന്നു നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് രോഗികള്‍ പറയുന്നു. തെറ്റ് ചൂണ്ടിക്കാട്ടിയാല്‍ , തിരുത്തലിന് ആശുപത്രി മേധാവിക്ക് അപേക്ഷ നല്‍കാന്‍ പറയും. അവിടെ അപേക്ഷ നല്‍കിയാല്‍ മേധാവിയുടെ ഓഫിസില്‍ നിന്നു തിരുത്തല്‍ വരുത്തി പുതിയ രേഖകള്‍ നല്‍കും. എന്നാല്‍ പലപ്പോഴും ഇവിടെയും പിഴവ് സംഭവിക്കാറുണ്ടെന്ന് രോഗികള്‍ പരയുന്നു.
അടുത്തിടെ അപകടത്തില്‍ പരുക്കേറ്റ് ഇവിടെ ചികിത്സക്കെത്തിയ ആനാട് സ്വദേശി ഡിസ്ചാര്‍ജ് ആയപ്പോള്‍ നല്‍കിയ രേഖകളില്‍ പേരുമാറ്റം. ഇത് ചൂണ്ടിക്കാട്ടിയപ്പോള്‍ അപേക്ഷ നല്‍കാന്‍ നിര്‍ദേശിച്ചു.യുവാവിന്റെ പിതാവ് നല്‍കിയ അപേക്ഷയെ തുടര്‍ന്ന് പുതിയ രേഖകള്‍ നല്‍കിയെങ്കിലും അതിലും പേര് തെറ്റായിട്ടായിരുന്നു പ്രിന്റ് ചെയ്തിരുന്നത്.
ആശുപത്രിയിലെ തിരക്കിന് ആനുപാതികമായി ജീവനക്കാര്‍ ഇല്ലാത്തതാണ് പ്രശ്‌നത്തിനു കാരണമെന്ന് രോഗികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."