കല്ലൂരിലെ തേന്‍ വിപണന കേന്ദ്രംഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ താല്‍ക്കാലികമായി പൂട്ടിച്ചു
സുല്‍ത്താന്‍ ബത്തേരി: കല്ലൂരിലെ ഷെഡ്യൂള്‍ഡ് ട്രൈബ് സര്‍വീസ് സൊസൈറ്റിയുടെ തേന്‍ വിപണന കേന്ദ്രം ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ സീല്‍ചെയ്ത് പൂട്ടിച്ചു. തേനില്‍ മായം ചേര്‍ക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് കേന്ദ്രം പൂട്ടിച്ചത്. ഇവിടെ നിന്ന് കോഴിക്കോട്ടേക്കും ജില്ലയുടെ വിവിധ ഭാഗങ്ങളിലെ കടകളിലേക്കും തേന്‍ വിതരണം ചെയ്യുന്നുണ്ട്.
ഇങ്ങനെ വിതരണം ചെയ്യുന്ന കടകളിലെ തേന്‍ പരിശോധിച്ചപ്പോഴാണ് തേനില്‍ കൃത്രിമ നിറം ചേര്‍ക്കുന്നതായി കണ്ടെത്തിയത്. ഈ കടകളിലേക്കെല്ലാം തേന്‍ എത്തുന്നത് കല്ലൂരില്‍ നിന്നായതിനാലാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവിടെ പരിശോധനക്കെത്തിയത്.
തുടര്‍ന്ന് കല്ലൂരിലെ വിപണ കേന്ദ്രത്തില്‍ നിന്ന് സാംപിള്‍ ശേഖരിക്കുകയും പരിശോധന ഫലം വന്നതിനു ശേഷം മാത്രം വില്പന തുടര്‍ന്നാല്‍ മതിയെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തു.
5000 ലിറ്ററോളം തേന്‍ കേന്ദ്രത്തിലുണ്ട്. ഫുഡ് ആന്‍ഡ് സേഫ്റ്റി അസി. കമീഷണര്‍ സി.പി രാമചന്ദ്രന്, ജോ. കമീഷണര്‍ അനില്‍ കുമാര്‍, ഫുഡ് സേഫ്റ്റി ഓഫിസര്‍ പി.ജി ശശി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."