തൊഴിലുറപ്പ് തൊഴിലാളികളെ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന് പരാതി
കോവളം: തൊഴിലുറപ്പ് തൊഴിലാളികളെ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന് പരാതി. മൂന്നു പേര്‍ക്കു പരുക്കേറ്റു.തൊഴിലാളികളായ രമണി, മോഹനന്, ജോര്‍ജ്ജ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.
കോട്ടുകാല്‍ പഞ്ചായത്തിലെ മണ്ണക്കല്ല് വാര്‍ഡിലാണ് സംഭവം. വാര്‍ഡിലെ ഒരു മെറ്റീരിയല്‍ വര്‍ക്കുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തിന് കാരണം.
ദലിത് വിദ്യാര്‍ഥിയെ തട്ടികൊണ്ടു പോയി മര്‍ദിച്ചതടക്കം നിരവധി കേസുകളിലെ പ്രതികളായ നാലംഗ സംഘത്തിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ എന്‍ .ആര് ഇ.ജി.വര്‍ക്കേഴ്സ് യൂനിയന്‍ കോവളം ഏര്യാ കമ്മിറ്റി പ്രതിഷേധിച്ചു. പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് യൂനിയന്‍ ഏര്യാ സെക്രട്ടറി വെങ്ങാനൂര്‍ മോഹനന്, പ്രസിഡന്റ് എസ്.മണിയന്, ട്രഷറര്‍ സി.തങ്കരാജ് എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."