ഉപ്പുങ്ങലില്‍ സാമൂഹ്യവിരുദ്ധര്‍ ചായക്കട തീവച്ച് നശിപ്പിച്ചു
പുന്നയൂര്‍ക്കുളം: ഉപ്പുങ്ങലില്‍ സാമഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം പാലത്തിന് സമീപത്തുള്ള ചായക്കട അഗ്‌നിക്കിരയാക്കി. വെള്ളിയാഴ്ച്ച പുലര്‍ച്ചെ മൂന്നിനാണ് സംഭവം. ഉപ്പുങ്ങല്‍ സ്വദേശി മണ്ണൂര്‍ മഠത്തില്‍ മന്‍സൂര്‍, സഹോദരന്‍ മന്‍ഷാദ് എന്നിവരുടെ ഉടമസ്ഥതയിലുള്ള സീറോ ഹോട്ടലാണ് അജ്ഞാതര്‍ തീവെച്ച് നശിപ്പിച്ചത്. ഉപ്പുങ്ങല്‍ പാലത്തിനു സമീപം ഒന്നര വര്‍ഷമായി ഇവര്‍ കട നടത്തിവരുകയായിരുന്നു.
വെള്ളിയാഴ്ച്ച പുലര്‍ച്ചെ അഞ്ചോടെ കട തുറക്കാനെത്തിയപ്പോഴാണ് കടമുഴുവന്‍ കത്തി നശിച്ച് കിടക്കുന്നത് ഉടമ കണ്ടത്. കടയിലെ മുഴുവന്‍ സാധനങ്ങളും കത്തി നശിച്ചു. മുന്ന് ഗ്യാസ് സിലിണ്ടറുകളില്‍ ഒന്ന് ലീക്കാവുകയും ചെയ്തു. സംഭവത്തില്‍ ഒരു ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. മേശയില്‍ വച്ചിരുന്ന 1500 രൂപയും, ബാങ്ക് പാസ്ബുക്കുകളും, മറ്റു രേഖകളും, കത്തി നശിച്ചു. വടക്കേക്കാട് പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."