ഷൈനയുടെ തെളിവെടുപ്പ് ചോദ്യം ചെയ്യലില്‍ ഒതുങ്ങി
മാനന്തവാടി: തിരുനെല്ലി റിസോര്‍ട്ട് ആക്രമണവുമായി ബനധപ്പെട്ട് പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയ മാവോയിസ്റ്റ് ഷൈനയുടെ തെളിവെടുപ്പ് ചോദ്യം ചെയ്യലില്‍ മാത്രമായി ഒതുങ്ങി. ആക്രമണവുമായി ബന്ധപ്പെട്ട് തെളിവെടുപ്പിനായാണ് ഷൈനയെ കോയമ്പത്തുരിലെ ജയിലില്‍ നിന്നും ബുധനാഴ്ച ഉച്ചയോടെ കല്‍പ്പറ്റ സി.ജെ.എം കോടതിയില്‍ ഹാജരാക്കിയത്. മാനന്തവാടി ഡിവൈ.എസ്.പി അസൈനാരുടെ നേതൃത്വത്തില്‍ ഷൈനയെ ഒരു ദിവസത്തെ കസ്റ്റഡിയില്‍ വൈകുന്നേരത്തോടെ മാനന്തവാടി പൊലിസ് സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തു.
എന്നാല്‍ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങിയ ഷൈനയെ തിരുനെല്ലിയിലെത്തിക്കാതെ സ്റ്റേഷനില്‍ വെച്ച് ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായത്.
ചോദ്യം ചെയ്യലില്‍ കുടുതല്‍ വിവരങ്ങള്‍ ഒന്നും ലഭിച്ചില്ലെന്നാണ് സൂചന. ഗുഡാലോചനയില്‍ മാത്രം പങ്കാളിയായതിനാല്‍ തെളിവെടുപ്പിന്റെ ആവശ്യമില്ലെന്നാണ് പൊലിസില്‍ നിന്നും ലഭിച്ച മറുപടി.
പൊലിസുകാരന്റെ ബൈക്ക് കത്തിച്ച കേസില്‍ മാവോയിസ്റ്റ് നേതാവ് രൂപേഷിനെ തെളിവെടുപ്പിനായി എത്തിച്ചതും പ്രഹസനമായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഷൈനയെ ഇന്നലെ വൈകുന്നേരത്തോടെ കല്‍പ്പറ്റ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."