മേഖലയില്‍ പട്ടിണിയും പലായനവുമെന്ന് മുസ്‌ലിം ലീഗ് പ്രതിനിധി സംഘം
ന്യൂഡല്‍ഹി: മുസ്‌ലിം വംശഹത്യയുണ്ടായ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ജനങ്ങള്‍ പട്ടിണിയിലാണെന്നും പ്രദേശത്തുനിന്ന് മുസ്‌ലിംകള്‍ പലായനം ചെയ്യുകയാണെന്നും പ്രദേശം സന്ദര്‍ശിച്ച പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ നേതൃത്വത്തിലുള്ള മുസ്‌ലിം ലീഗ് പ്രതിനിധി സംഘം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആളുകള്‍ കൂട്ടത്തോടെ ലോറിയില്‍ കയറി പ്രദേശത്തുനിന്ന് പലായനം ചെയ്യുന്നത് കാണുകയുണ്ടായി. ഗുജറാത്ത് ഡല്‍ഹിയിലേക്ക് പറിച്ചുനടുകയാണ് ചെയ്തിരിക്കുന്നത്. അമിത് ഷായുടെ അറിവോടുകൂടിയാണ് മുസ്‌ലിം വംശഹത്യ നടന്നതെന്ന് വ്യക്തമാണ്. അതുകൊണ്ടാണ് പൊലിസ് നിഷ്‌ക്രിയരായി നിന്നത്. ഈ സര്‍ക്കാരിന് തുടരാന്‍ അവകാശമില്ല. വംശഹത്യ ബാധിതര്‍ക്ക് അടിയന്തര സഹായമായി 50 ലക്ഷം ഡല്‍ഹി കെ.എം.സി.സിയും മുസ്‌ലിം ലീഗും ചേര്‍ന്ന് നല്‍കും. കലാപ ബാധിതരായ എല്ലാ മതസ്ഥര്‍ക്കും ഇത് ലഭ്യമാക്കും
.
വംശഹത്യ വളരെ നേരത്തെ തന്നെ സംഘ്പരിവാര്‍ ആസൂത്രണം ചെയ്തതാണെന്ന് വ്യക്തമായിരുന്നു. അക്രമികള്‍ അഴിഞ്ഞാടുമ്പോള്‍ പൊലിസ് കൈയുംകെട്ടി നോക്കിനില്‍ക്കുകയായിരുന്നു. സ്ഥലത്തെ ഒരു സ്‌കൂള്‍ ആക്രമിക്കപ്പെട്ടിട്ടും പൊലിസ് തിരിഞ്ഞുനോക്കിയില്ല. 100 മീറ്റര്‍ അപ്പുറത്ത് പൊലിസ് സ്‌റ്റേഷനുണ്ടായിരുന്നു. എത്ര പേര്‍ മരിച്ചുവെന്ന് ഇപ്പോഴും വ്യക്തമല്ല.
മോര്‍ച്ചറിയില്‍ അനവധി മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാതെ വച്ചിരിക്കുന്നതിനാല്‍ ബന്ധുക്കള്‍ക്ക് വിട്ടുകിട്ടിയിട്ടില്ല. സാധാരണ കലാപമുണ്ടായാല്‍ പ്രദേശത്ത് സര്‍ക്കാര്‍ ആശ്വാസ കേന്ദ്രങ്ങള്‍ തുറക്കുകയും ഇരകളെ അങ്ങോട്ട് മാറ്റിപ്പാര്‍പ്പിക്കുകയും മറ്റും ചെയ്യാറുണ്ട്. ഇവിടെ മുസ്‌ലിം വംശഹത്യ അരങ്ങേറിയിട്ടും അതൊന്നുമുണ്ടായില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഏകപക്ഷീയമായ ആക്രമണമാണ് നടന്നതെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി വിശദീകരിച്ചു. ഇരകള്‍ക്ക് തങ്ങളാലാവുന്ന സഹായം ചെയ്യുമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
ഗോകുല്‍പുരി, മൗജിപൂര്‍, മുസ്തഫാബാദ്, ചാന്ത്ബാഗ് തുടങ്ങിയ സ്ഥലങ്ങളാണ് സംഘം സന്ദര്‍ശിച്ചത്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, നവാസ് കനി എം.പി, കെ.പി.എ മജീദ്, ഖുറം അനീസ് ഉമര്‍, സാബിര്‍ ഗഫാര്‍, സി.കെ സുബൈര്‍, അഡ്വ. ഫൈസല്‍ ബാബു, അഹമ്മദ് സാജു, അതീബ് ഖാന്‍, നദ്‌വി അയ്യായഎന്നിവരും മുസ്‌ലിം ലീഗ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."