HOME
DETAILS

ഭരണഘടനയെ അറിഞ്ഞത് 50 ലക്ഷം പേര്‍

  
backup
January 26 2019 | 04:01 AM

%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%98%e0%b4%9f%e0%b4%a8%e0%b4%af%e0%b5%86-%e0%b4%85%e0%b4%b1%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%a4%e0%b5%8d-50-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-2

തിരുവനന്തപുരം: ഭരണഘടനാ മൂല്യങ്ങളെക്കുറിച്ചു ജനങ്ങളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കേരള നിയമസഭയും സാക്ഷരതാ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന ഭരണഘടനാ സാക്ഷരത ജനകീയ വിദ്യാഭ്യാസ പരിപാടിയില്‍ ക്ലാസ് നല്‍കിയത് 50 ലക്ഷത്തോളം പേര്‍ക്ക്.  ഭരണഘടനയുടെ പ്രാഥമികവും അടിസ്ഥാനപരവുമായ വിവരങ്ങള്‍ സമൂഹത്തിന്റെ താഴെ തട്ടില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മാസം 26നാണ് ഭരണഘടനാ സാക്ഷരത ജനകീയ വിദ്യാഭ്യാസ പരിപാടി തുടങ്ങിയത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ഒരുലക്ഷം റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ നേതൃത്വത്തില്‍ 50 ലക്ഷം പേര്‍ക്ക് ക്ലാസുകള്‍ പൂര്‍ത്തിയാക്കി. 18,013 വാര്‍ഡുകളില്‍ ക്ലാസുകള്‍ നടന്നു. ഇതോടൊപ്പം ജില്ലാതലത്തില്‍ ഭരണഘടനാ സാക്ഷരതാ സംഗമവും നടത്തി. പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ പഠിതാക്കള്‍ വഴി അവരുടെ പഠനാനുബന്ധ പ്രവര്‍ത്തനമായി 15 പേര്‍ വീതം പങ്കെടുത്ത 60,000 ക്ലാസുകളും സംഘടിപ്പിച്ചു.
സാധാരണക്കാര്‍ക്ക് എളുപ്പം മനസിലാക്കാവുന്ന തരത്തില്‍ പുറത്തിറക്കിയ പുസ്തകത്തെ ആധാരമാക്കിയായിരുന്നു ക്ലാസുകള്‍. ഭരണഘടനാ നിര്‍മാണത്തിന്റെ നാള്‍വഴികള്‍, ആമുഖം, പ്രധാന മൗലികാവകാശങ്ങള്‍, ഭരണഘടനയുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിളുകള്‍, പൗരന്‍മാരുടെ മൗലികമായ കടമകള്‍ തുടങ്ങിയ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചതാണ് പുസ്തകം.
പരിപാടിയുടെ ഭാഗമായി സാക്ഷരതാ മിഷന്‍ ഡയരക്ടര്‍ ഡോ. പി. എസ് ശ്രീകലയുടെ നേതൃത്വത്തില്‍ ജനുവരി 14ന് കാസര്‍കോട് നിന്നും ആരംഭിച്ച ഭരണഘടനാ സാക്ഷരതാ സന്ദേശ യാത്ര 24ന് തിരുവനന്തപുരം വെങ്ങാനൂരില്‍ സമാപിച്ചു. യാത്ര കടന്നുപോയ 52 കേന്ദ്രങ്ങള്‍ക്കും നവോത്ഥാന നായകരുടെ പേരുകളാണ് നല്‍കിയത്. മന്ത്രിമാര്‍, എം.പിമാര്‍ എം.എല്‍.എമാര്‍, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ ഒരുക്കിയ സ്വീകരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഭരണഘടനാ ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ഈ മാസം 27 വരെ നിയമസഭാ ഹാളും മ്യൂസിയവും പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കിയിട്ടുണ്ട്.
ഭരണഘടനാ സാക്ഷരതാ പരിപാടിയുടെ സമാപനം കുറിച്ചുള്ള ഭരണഘടനാ സംരക്ഷണസംഗമം ഇന്ന് വൈകിട്ട് 4.30ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സാക്ഷരതാ മിഷന്റെ തുല്യത പഠിതാക്കള്‍, സാക്ഷരതാ പ്രവര്‍ത്തകര്‍ തുടങ്ങി 25,000 പേര്‍ പങ്കെടുക്കും.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  a day ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  a day ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  a day ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  a day ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  a day ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  a day ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  a day ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  a day ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  a day ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  a day ago