HOME
DETAILS

ഡല്‍ഹി കത്തുന്നു; ആഭ്യന്തര മന്ത്രി അമിത് ഷാ എവിടെ? , കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന

  
backup
February 29 2020 | 03:02 AM

%e0%b4%a1%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b9%e0%b4%bf-%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%86%e0%b4%ad%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d

 


മുംബൈ: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വംശീയാതിക്രമത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന. ഡല്‍ഹി കത്തുകയും നിരവധി പേര്‍ക്കു പേര്‍ക്കു ജീവന്‍ നഷ്ടമാകുകയും പൊതുസ്വത്തിനു വ്യാപകമായ നാശമുണ്ടാകുകയും ചെയ്യുമ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്താണ് ചെയ്യുന്നതെന്നു ശിവസേന ചോദിച്ചു. മുഖപത്രമായ സാമ്‌നയിലൂടെയാണ് ശിവസേന അമിത് ഷായുടെ നിരുത്തരവാദപരനമായ നടപടികളെ ചോദ്യം ചെയ്യുന്നത്.


ഡല്‍ഹിലെ കലാപത്തില്‍നിന്നുള്ള പുകപടലത്തില്‍ നമുക്ക് ഒന്നും കാണാന്‍ കഴിയുന്നില്ല. ആഭ്യന്തര മന്ത്രി അമിത് ഷായെയും എവിടെയും കാണാനില്ല. ഇത് അദ്ദേഹം ആശങ്കപ്പെടേണ്ട ഒന്നാണ്. ഡല്‍ഹി കത്തുമ്പോള്‍ അമിത് ഷാ എവിടെയായിരുന്നു എന്ന ചോദ്യമാണ് ഉന്നയിക്കുന്നത്. അജിത് ഡോവല്‍ റോഡിലിറങ്ങി ജനങ്ങളുമായി സംസാരിക്കുന്നതാണ് കാണുന്നത്. എപ്പോഴാണ് ജനങ്ങള്‍ക്ക് ആഭ്യന്തര മന്ത്രിയെ കാണാനാകുക. തെരഞ്ഞെടുപ്പ് സമയത്ത് ലഘുലേഖകള്‍ വിതരണം ചെയ്യുന്ന അമിത് ഷായെ കണ്ടിരുന്നെന്നും സാമ്‌ന പരിഹസിച്ചു.


ബി.ജെ.പി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ, കപില്‍ മിശ്ര എന്നിവര്‍ക്കെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടതിനുള്ള ശിക്ഷയാണ് ഡല്‍ഹി ഹൈക്കോടതി ജഡ്ജി മുരളീധറിന്റെ സ്ഥലംമാറ്റമെന്നും ശിവസേന പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  21 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  21 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  21 hours ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  21 hours ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  a day ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  a day ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  a day ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  a day ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  a day ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  a day ago