HOME
DETAILS

രാഷ്ട്രപതിയോട് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍, താങ്കള്‍ ഇടപെടുമോ?

  
backup
February 29 2020 | 03:02 AM

%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%af%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%86%e0%b4%b5%e0%b4%b6%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa

 

 


ന്യൂഡല്‍ഹി: തലസ്ഥാനത്ത് സംഘ്പരിവാര്‍ നടത്തുന്ന മുസ്‌ലിം വംശഹത്യയില്‍ ഉത്തരവാദികളായവരെ ശിക്ഷിക്കുന്നതിന് ഇടപെടണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍. അക്രമബാധിത പ്രദേശങ്ങളില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്നും പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ കക്ഷികളാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിനു കത്തെഴുതിയത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതിയെ നേരിട്ടു കണ്ട് ഇക്കാര്യം അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു.
എന്‍.സി.പി, സി.പി.എം, സി.പി.ഐ, ആര്‍.ജെ.ഡി, എല്‍.ജെ.ഡി, ഡി.എം.കെ, ആം ആദ്മി പാര്‍ട്ടി, ബി.എസ്.പി തുടങ്ങിയ പാര്‍ട്ടികളാണ് രാഷ്ട്രപതിക്ക് കത്ത് നല്‍കിയത്. വിഷയം നേരിട്ട് ചര്‍ച്ച ചെയ്യാന്‍ സമയമനുവദിക്കണമെന്നും പാര്‍ട്ടികള്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഡല്‍ഹിയില്‍ അക്രമസംഭവങ്ങള്‍ക്ക് അയവുവന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. കലാപക്കേസുകളുടെ അടിയന്തര പരിഗണനയ്ക്ക് അധിക മജിസ്‌ട്രേറ്റുമാരെ നിയമിക്കും. രാജ്യസുരക്ഷയുടെ കാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. അക്രമബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി അഞ്ചംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാഷ്ട്രപതിയെ സന്ദര്‍ശിച്ച കോണ്‍ഗ്രസ് നേതാക്കള്‍, വംശഹത്യ തടയുന്നതില്‍ പരാജയപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പുറത്താക്കണമെന്നതടക്കമുള്ള ആവശ്യങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്.


സോണിയ
ധര്‍മം പഠിപ്പിക്കേണ്ടെന്ന് ബി.ജെ.പി


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തങ്ങളെ രാജധര്‍മം പഠിപ്പിക്കേണ്ടതില്ലെന്നു ബി.ജെ.പി. ഡല്‍ഹി വംശഹത്യ നടക്കുമ്പോള്‍ നിശബ്ദനായി കണ്ടുനിന്ന ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണെന്നും കേന്ദ്രസര്‍ക്കാര്‍ രാജധര്‍മം മറക്കരുതെന്നും കഴിഞ്ഞ ദിവസം സോണിയാഗാന്ധി ആവശ്യപ്പെട്ടിരുന്നു.
കോണ്‍ഗ്രസ് വോട്ട് ബാങ്ക് സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നു കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. കപില്‍ മിശ്രയുടെയും പര്‍വേശ് വര്‍മയുടെയും വിദ്വേഷ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അത്തരം പ്രസ്താവനകളെ പാര്‍ട്ടി അംഗീകരിക്കുന്നില്ലെന്നായിരുന്നു രവിശങ്കര്‍ പ്രസാദിന്റെ മറുപടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago
No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

'സി.പി.എമ്മിനെ സംഘപരിവാറിന്റെ ആലയില്‍ കെട്ടിയത് മുഖ്യമന്ത്രി' പ്രതിപക്ഷ നേതാവ് 

Kerala
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, ലബനാനില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തി

International
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം; അന്വേഷണത്തിന് സിറ്റി പൊലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ആറംഗ സംഘം

Kerala
  •  2 months ago