ഡ്രൈവറില്ല; സ്കാനിയ പാതിവഴിയില്‍
സുല്‍ത്താന്‍ബത്തേരി: ഡ്രൈവറില്ലാത്തതിനാല്‍ കെ.എസ്.ആര്.ടി യുടെ സ്കാനിയ സര്‍വീസ് പാതിവഴിയില്‍ മുടങ്ങി. ആലപ്പുഴ-ബാംഗ്ലൂര്‍ ബസാണ് ബത്തേരിയില്‍ പുലര്‍ച്ചെ സര്‍വീസ് അവസാനിപ്പിച്ചത്. പകരം സൂപ്പര്‍ഫാസ്റ്റ് ബസില്‍ യാത്രക്കാരെ ഇന്നലെ രാവിലെ ബാംഗ്ലൂരിലെത്തിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ ഒന്നേമുക്കാലിനാണ് 34 യാത്രക്കാരുമായി സ്കാനിയ ബസ് ബത്തേരിയിലെത്തിയത്.
ആലപ്പുഴയില്‍ നിന്നുവരുന്ന ഡ്രൈവര്‍ക്ക് വിശ്രമം നല്‍കിയശേഷം പുതിയ ഡ്രൈവര്‍ യാത്ര തുടരുകയാണ് പതിവ്. എന്നാല്‍ സ്കാനിയ ബസോടിക്കാന്പരിശീലനം ലഭിച്ച ആറുപേരില്‍ ആരും കഴിഞ്ഞ രാത്രി ബത്തേരി ഡിപ്പോയിലുണ്ടായിരുന്നില്ല. ഇതോടെയാണ് യാത്രക്കാര്‍ക്ക് ടിക്കറ്റ് തിരികെ നല്‍കിയശേഷം സൂപ്പര്‍ഫാസ്റ്റ് ബസ് പ്രത്യേകംസര്വീസ് നടത്തിയത്.
ബത്തേരിയിലുണ്ടായിരുന്ന ആറ് ഡ്രൈവര്‍മാരില്‍ രണ്ടുപേരെ അടിയന്തരമായി കണ്ണൂരിലേക്ക് വിളിപ്പിച്ചതാണ് സര്‍വീസ് മുടങ്ങാന്‍ കാരണം. ബത്തേരിയിലെ ബാക്കി നാല് ഡ്രൈവര്‍മാരില്‍ രണ്ട് പേര് ജോലിയിലുംരണ്ടുപേര് അവധിയിലുമായിരുന്നു. ഇന്നലെ ബാംഗ്ലൂരില്‍ നിന്ന് ആലപ്പുഴയ്ക്ക് സ്കാനിയ ബസില്‍ ബുക്ക് ചെയ്തവര്‍ക്കും സൂപ്പര്‍ഫാസ്റ്റ് ബസില്‍ യാത്ര ചെയ്യേണ്ട അവസ്ഥ വന്നു. ബത്തേരിയില്‍ നിന്ന്രണ്ടു പേരെ സ്ഥലം മാറ്റിയതോടെ പരിശീലനം ലഭിച്ച ബാക്കി നാല് പേര്‍ക്കും അധിക ജോലിഭാരം ഉണ്ടാകുമെന്നാണ് തൊഴിലാളി സംഘടനകളുടെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."