പുരോഹിതന്മാരുടെ ദുര്നടപ്പിനെതിരേ പ്രതികരിച്ചതിന് കുടുംബത്തെ വേട്ടയാടുന്നു
തൃശൂര്‍: ഊട്ടിയില്‍വച്ച് മാനന്തവാടി ബിഷപ്പിന് കീഴില-ന്ദുള്ള വൈദികനേയും കന്യാസ്ത്രീയേയും അനാശാസ്യത്തിന് പൊലിസില്‍ അറിയിച്ചതിന്റെ പേരില്‍ വൈദികര്‍ നിയന്തരം വേട്ടയാടുന്നതായി മാള സ്വദേശി സണ്ണി എടാട്ടുകാരന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംഭവത്തേക്കുറിച്ച് ഊട്ടി പൊലിസിലും ബിഷപ്പുമാര്‍ക്കും പരാതി നല്‍കിയതിനേത്തുടര്‍ന്നാണ് വൈദികര്‍ തന്നെ വേട്ടയാടുന്നതെന്ന് സണ്ണി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
തന്നേയും കുടുംബത്തേയും ഒറ്റപ്പെടുത്തുകയും ക്രൂശിക്കുകയും ഭ്രാന്തനെന്ന് മുദ്രകുത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തതായി സണ്ണി പറയുന്നു. പൊലിസില്‍ പരാതിപ്പെട്ടിട്ടും യാതൊരു നടപടികളുമുണ്ടാകുന്നില്ല.
വൈദികരുടെ ദുര്നടപ്പുകളേക്കുറിച്ച് ചരിയുന്ന കുരിശ് എന്ന പേരില്‍ സണ്ണി പുസ്തകവും പുറത്തിറക്കി. പൗരോഹിത്യത്തിന്റെ പേരില്‍ സ്ത്രീകളെ പീഡിപ്പിക്കുന്ന വൈദികര്‍ക്കെതിരെ ഒറ്റയാള്‍ പോരാട്ടമല്ലാ കൂട്ടായ പോരാട്ടമാണ് ആവശ്യമെന്നും മാള ഇടവകാംഗമായ സണ്ണി പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍പോലും വൈദികര്‍ക്കെതിരായുള്ള നീക്കത്തിന് പിന്തുണ നല്‍കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."