HOME
DETAILS

കുട്ടനാട് സീറ്റ്: തര്‍ക്കം മുറുകുന്നു; ചര്‍ച്ച മാറ്റി

  
backup
February 29 2020 | 04:02 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%b8%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d

 

കൊച്ചി: കുട്ടനാട് സീറ്റ് സംബന്ധിച്ച് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ ജോസ്, ജോസഫ് വിഭാഗങ്ങളുമായി ഇന്ന് കോണ്‍ഗ്രസ് നേതൃത്വം നടത്താനിരുന്ന ചര്‍ച്ച മാറ്റിവച്ചു.
ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ട പ്രമുഖരില്‍ ചിലര്‍ അസൗകര്യം അറിയിച്ചതാണ് ചര്‍ച്ച മാറ്റിവയ്ക്കാന്‍ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ സീറ്റിനായുള്ള ജോസ്, ജോസഫ് വിഭാഗങ്ങളുടെ കടുംപിടിത്തം കാരണമെന്നാണ് ചര്‍ച്ച മാറ്റിയതെന്നാണ് സൂചന.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നടന്ന യു.ഡി.എഫ് യോഗത്തില്‍ കുട്ടനാട് സീറ്റായിരുന്നു പ്രധാന വിഷയം. കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകളുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തി സമവായമുണ്ടാക്കണമെന്ന തീരുമാനത്തെ തുടര്‍ന്നാണ് ചര്‍ച്ച തീരുമാനിച്ചിരുന്നത്.
കുട്ടനാട് സീറ്റ് തങ്ങള്‍ക്കാണെന്ന് ആദ്യം പ്രഖ്യാപിക്കണമെന്ന നിലപാടിലാണ് ജോസഫ് വിഭാഗം. എന്നാല്‍ കഴിഞ്ഞ തവണത്തെപ്പോലെ സീറ്റില്‍ മത്സരിക്കുന്നത് കേരളകോണ്‍ഗ്രസ് മാണി വിഭാഗമാണെന്നും അതിന്‍പ്രകാരം ജോസ് കെ. മാണി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നുമാണ് തോമസ് ചാഴിക്കാടന്‍ കഴിഞ്ഞദിവസവും പറഞ്ഞത്.
വിജയസാധ്യത മാത്രമാണ് മുന്നിലെന്നും പാലയിലെപ്പോലെ ഇനിയും തോല്‍ക്കാന്‍ കഴിയില്ലെന്നുമുള്ള യു.ഡി.എഫ് കണ്‍വീനര്‍ ബെന്നിബഹനാന്റെ നിലപാടിനു പിന്നാലെയാണ് ഗൗരവമായ ചര്‍ച്ചയിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്.
കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുത്തേക്കുമെന്ന വ്യക്തമായ സൂചനയായാണ് ഇതു വിലയിരുത്തപ്പെടുന്നത്. ആലപ്പുഴ ഡി.സി.സിയും കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഉറച്ച സീറ്റാണ് കുട്ടനാടെന്നു ജോസ്-ജോസഫ് വിഭാഗങ്ങളെ ബോധ്യപ്പെടുത്തി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കാനാണ് സധ്യത. അതേസമയം കേരള കോണ്‍ഗ്രസിനെ വിശ്വാസത്തിലെടുക്കേണ്ടതുമുണ്ട്. കുട്ടനാട് സീറ്റ് ഏറ്റെടുക്കുമ്പോള്‍ പകരം സീറ്റ് നല്‍കണമോ, അത് ഏതായിരിക്കണം തുടങ്ങിയ കാര്യത്തിലും ധാരണ ഉണ്ടാക്കേണ്ടതുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago