പ്രളയബാധിത മേഖലകളിലെ 52 സ്‌കൂളുകള്‍ക്ക് കെട്ടിടനിര്‍മാണത്തിന് രണ്ടു കോടി വീതം
തിരുവനന്തപുരം: സംസ്ഥാനത്തെ 10 ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങളിലെ 52 പൊതുവിദ്യാലയങ്ങള്‍ക്ക് അടിസ്ഥാന സൗകര്യവികസനത്തിന് സര്‍ക്കാര്‍ രണ്ടു കോടി രൂപ വീതം അനുവദിച്ച് ഉത്തരവായി.
ആര്‍.എം.എസ്.എ, സര്‍വശിക്ഷാ കേരള (എസ.്എസ.്‌കെ) എന്നിവയുടെ പരിധിയിലെ സ്‌കൂളുകള്‍ക്കാണ് ഹൈടെക് കെട്ടിടനിര്‍മാണത്തിന് ഭരണാനുമതി നല്‍കിയത്.
തിരുവനന്തപുരം ജില്ലയില്‍ ആനപ്പാറ ഗവ. എച്ച്.എസ്, പാലോട് ജവഹര്‍ കോളനി ഗവ. യു.പി, ചെറുന്നിയൂര്‍ ഗവ. എച്ച്.എസ.്എസ്, വെയ്‌ലൂര്‍ ഗവ. എച്ച്.എസ്.എസ്, ആര്യനാട് ഗവ. എല്‍.പി.എസ്, കൊല്ലം ജില്ലയില്‍ കുണ്ടയം ഗവ. എല്‍.പി.എസ് പത്തനാപുരം, എളമ്പല്‍ ഗവ.യു.പി.എസ് വിളക്കുടി, ചവറ ജി.ബി.എസ്.എസ്, ആലപ്പുഴ ജില്ലയില്‍ നാലുചിറ ജി.യു.പി.എസ്, ചെങ്ങന്നൂര്‍ ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍, കോട്ടയം ജില്ലയില്‍ പനക്കച്ചിറ ഗവ. യു.പി.എസ്, കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവ. എച്ച്.എസ്, കൊമ്പുകുത്തി ഗവ. ട്രൈബല്‍ യു.പി.എസ്, വാഴൂര്‍ ഗവ. എച്ച്.എസ്, വടവാതൂര്‍ ഗവ. യു.പി.എസ്. എറണാകുളം ജില്ലയില്‍ പാലിശേരി ജി.യു.പി.എസ്, തത്തപ്പിള്ളി ജി.യു.പി.എസ്, അരൂര്‍ ജി.യു.പി.എസ്, നൊചിമ ഗവ. യു.പി.എസ്, പിണവൂര്‍കുടി ഗവ. യു.പി.എസ്, നെല്ലിക്കുഴി പഞ്ചായത്ത് ഗവ. യു.പി.എസ്, മലപ്പുറം ജില്ലയില്‍ എടപ്പറ്റ ഗവ.യു.പി.എസ്, തൂവക്കാട് ജി.എം.ഐ.യു.പി.എസ്, കാപ്പ് ജി.യു.പി.എസ്, വഴിക്കടവ് മരുത ജി.എച്ച്.എസ്.എസ്, കാപ്പില്‍ കാരാട് ജി.യു.പി.എസ്, വെട്ടിലപ്പാറ ജി.യു.പി.എസ്, വടശേരി ജി.യു.പി.എസ്, പേരകമണ്ണ ജി.എം.പി.യു.എസ്. കോഴിക്കോട് ജില്ലയില്‍ വന്‍മുഖം ജി.യു.പി.എസ്, പേരാമ്പ്ര പ്ലാന്റേഷന്‍ ജി.യു.പി.എസ്, വേങ്ങപ്പറ്റ ഗവ. യു.പി.എസ്, കാവിലുംപാറ ഗവ. യു.പി.എസ്, രാരോത്ത് ജി.എം.യു.പി.എസ്, ചെറുവണ്ണൂര്‍ ഗവ. യു.പി.എസ്, വയനാട് ജില്ലയില്‍ വാരമ്പറ്റ ജി.യു.പി.എസ്, തൃക്കൈപ്പറ്റ ജി.യു.പി.എസ്, ബീനാച്ചി ജി.യു.പി.എസ്, കണ്ണൂര്‍ ജില്ലയില്‍ കൂവേരി ജി.എല്‍.പി.എസ്, രയരോം ജി.യു.പി.എസ്, പെരിങ്ങേരി ജി.യു.പി.എസ്, ജി.എല്‍.പി.എസ് പിണക്കാട്, പാച്ചേനി ജി.യു.പി.എസ്, വടക്കാഞ്ചേരി ജി.എല്‍.പി.എസ്, പെരുമാച്ചേരി ജി.എല്‍.പി.എസ്, തവിടിശേരി ജി.യു.പി, ആറളം ഫാം ജി.യു.പി.എസ്, കാസര്‍കോട് ജില്ലയില്‍ കാഞ്ഞിരപ്പൊയില്‍ ജി.യു.പി.എസ്, പുല്ലൂര്‍ ഇരിയ ജി.യു.പി.എസ്, സൂരമ്പിയല്‍ ജി.എസ്.ബി.എസ്, കുറ്റിക്കോല്‍ ജി.എച്ച്.എസ് എന്നിവയ്ക്കാണ് തുക അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."