സൂചിപ്പാറ വെള്ളച്ചാട്ടം 20ന് തുറക്കും
മേപ്പാടി: തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് അടച്ചിട്ട സൂചിപ്പാറ വെള്ളച്ചാട്ടം തുറക്കാന്‍ കല്‍പ്പറ്റയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഈ മാസം 20 മുതല്‍ കേന്ദ്രം തുറന്ന് പ്രവര്‍ത്തിക്കും. തൊഴില്‍ രഹിത ആക്ഷന്‍ കമ്മിറ്റിയുടെ സമരം കാരണം ജൂണ്‍ ഒന്ന് മുതലാണ് കേന്ദ്രം അനിശ്ചിതകാലത്തേക്ക് അടച്ചത്. ഡി.എഫ്.ഒ ധനേഷ് കുമാര്‍, സി.കെ ശശീന്ദ്രന് എം.എല്‍.എ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്തു. തൊഴില്‍ ആവശ്യപ്പെട്ട് സമരം നടത്തുന്ന പ്രദേശവാസികളുമായി 18ന് ഡി.എഫ്.ഒ ചര്‍ച്ച നടത്തും. ഇവര്‍ക്ക് മറ്റ് മേഖല കണ്ടെത്തി തൊഴില്‍ നല്‍കാനും തീരുമാനമായി. എന്നാല്‍ യോഗ തീരുമാനത്തില്‍ തൊഴില്‍ രഹിത ആക്ഷന്‍ കമ്മിറ്റി തൃപ്തരല്ല. തൊഴില്‍ ലഭിച്ചില്ലങ്കില്‍ 20ന് കേന്ദ്രം തുറക്കാന്‍ അനുവദിക്കില്ലന്നാണ് ഇവരുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."