HOME
DETAILS
MAL
സര്‍ക്കാര്‍ വകുപ്പുകളെ നോക്കുകുത്തി ആക്കുവാനുളള നീക്കം ഉപേക്ഷിക്കണം
backup
March 05 2017 | 20:03 PM
തൃശൂര്‍: സര്‍ക്കാര്‍ വകുപ്പുകളിലെ തസ്തിക-ന്ദകള് വെട്ടിക്കുറക്കുകയും സര്‍ക്കാര്‍ വകുപ്പുകള്‍ വഴി ചെയ്യേണ്ട പ്രവൃത്തികള്‍ കിഫ്ബി പോലെയുളള സര്‍ക്കാരിതര ഏജന്‍സികളെ ഏല്‍പ്പിക്കുകയും ചെയ്ത് സര്‍ക്കാര്‍ വകുപ്പുകളെ നോക്കുകുത്തിയാക്കി ഇല്ലായ്മ ചെയ്യുന്നതിനുളള നീക്കം ഉപേക്ഷിക്കുവാന്‍ തയ്യാറാകണമെന്ന് എന്‍.ജി.ഒ അസോസിയേഷന് ജനറല്‍ സെക്രട്ടറി എന്‍.കെ ബെന്നി സര്‍ക്കാരിനോടാവശ്യപ്പെട്ടു. തൃശ്ശൂര്‍ താലൂക്കാഫീസ് മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് കെ.പി.ജോസ് അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് തോമസ്, കെ.വി.സനല്‍കുമാര്‍, സി.ജെ.വില്സന്, കെ.ബി.ശ്രീധരന്, ജില്ലാ ട്രഷറര്‍ എം.ഒ.ഡെയ്സന്‍ വി.കെ.ഉണ്ണികൃഷ്ണന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."