HOME
DETAILS

ബസ് സ്റ്റാന്‍ഡിലെ ചുറ്റുമതില്‍ പ്രശ്‌നം; ഭരണ സമിതിയും സി.പി.എമ്മും തമ്മിലുള്ള ഭിന്നതയ്ക്ക് താല്‍ക്കാലിക വിരാമം

  
backup
January 26 2019 | 05:01 AM

%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9a%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81

ബാലുശ്ശേരി: നവീകരണ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന ബാലുശ്ശേരി ബസ് സ്റ്റാന്‍ഡില്‍ പഞ്ചായത്ത് ഭൂമി ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ഭരണ സമിതിയും സി.പി.എമ്മും തമ്മിലുള്ള അഭിപ്രായ ഭിന്നതയ്ക്ക് താല്‍ക്കാലിക വിരാമമായി.
ചുറ്റുമതില്‍ കെട്ടുന്നത് സംബന്ധിച്ച തര്‍ക്കം സര്‍വകക്ഷി യോഗം വിളിച്ച് പരിഹരിക്കണമെന്ന് വ്യാഴാഴ്ച ചേര്‍ന്ന ഭരണ സമിതി തീരുമാനമെടുത്തു. ഈ മാസം 30 നാണ് യോഗം ചേരുന്നത്.
ബസ് സ്റ്റാന്‍ഡിന്റെ പ്രവേശന കവാടത്തിന് പടിഞ്ഞാറു ഭാഗത്താണ് മതില്‍ കെട്ടി സംരക്ഷിക്കാന്‍ ഭരണ സമിതി തീരുമാനിച്ചത്. എന്നാല്‍ മതില്‍ കെട്ടുന്നത് സംബന്ധിച്ച് പഞ്ചായത്ത് ഭരണ സമിതിയും ഭരണത്തിന് നേതൃത്വം നല്‍കുന്ന സി.പി.എമ്മും തമ്മില്‍ അഭിപ്രായ ഭിന്നത നില നിന്നിരുന്നു. ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് കെട്ടിടം നിര്‍മിച്ച സ്വകാര്യ വ്യക്തിയെ സഹായിക്കാനാണെന്ന ആക്ഷേപവും സി.പി.എമ്മിന് നേരെ ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ ജൂലൈ 14ന് ആരംഭിച്ച നവീകരണ ജോലി അവസാനഘട്ടത്തില്‍ എത്തിനില്‍ക്കവെയാണ് ചുറ്റുമതില്‍ പ്രശ്‌നം ഉയര്‍ന്നത്. മതില്‍ കെട്ടുന്നതിന് പഞ്ചായത്ത് പ്രത്യക ഫണ്ട് വകയിരുത്തിയിട്ടുണ്ട്. ഈ പ്രവൃത്തിയും കെട്ടിട നിര്‍മാണം ഏറ്റെടുത്ത ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെയാണ് ഏല്‍പ്പിച്ചിട്ടുള്ളത്.
അതേസമയം, ബസ് സ്റ്റാന്‍ഡിന്റെ പടിഞ്ഞാറു ഭാഗത്ത് പരമാവധി സ്ഥലം ഉപയോഗപ്പെടുത്തിയാല്‍ മാത്രമേ ഓട്ടോറിക്ഷകള്‍ക്ക് ഇതിലൂടെ കടന്നു പോകാന്‍ സാധിക്കുകയുള്ളൂവെന്ന് എന്‍ജിനീയര്‍മാര്‍ പഞ്ചായത്തിനെ അറിയിച്ചിരുന്നു. എന്നാല്‍ ഭൂമി പൂര്‍ണമായും സംരക്ഷണ ഭിത്തിക്കുള്ളിലൊതുക്കാനായിരുന്നു പഞ്ചായത്തിന്റെ തീരുമാനം. പ്രശ്‌ന പരിഹാരത്തിന് സര്‍വകക്ഷി യോഗം വിളിക്കാനുള്ള തീരുമാനത്തിലൂടെ പാര്‍ട്ടിക്കു നേരെ ഉയര്‍ന്നിട്ടുള്ള ആക്ഷേപത്തെ ചെറുക്കാനും കഴിയുമെന്ന ആശ്വാസത്തിലാണ് സി.പി.എം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  13 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  13 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  13 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  13 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  13 days ago
No Image

റിയാദ് മെട്രോ സർവിസ് ആരംഭിച്ചു

Saudi-arabia
  •  13 days ago
No Image

എറണാകുളം ജില്ലാ ആശുപത്രിയില്‍ ഇനി ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയും

Kerala
  •  13 days ago
No Image

യുഎഇ ദേശീയ ദിനം; ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് നാല് എമിറേറ്റുകള്‍

uae
  •  13 days ago
No Image

'ആരാധനാലയ സര്‍വേകള്‍ തടയണം'; ആരാധനാലയ സംരക്ഷണ നിയമം പാലിക്കാന്‍ നിര്‍ദേശം നല്‍കണം, ഹരജിയുമായി കോണ്‍ഗ്രസ് സുപ്രിംകോടതിയിലേക്ക് 

Kerala
  •  13 days ago
No Image

യുഎഇയുടെ 53ാം ദേശീയ ദിനാഘോഷം; നിയമലംഘനങ്ങൾക്ക് 50,000 ദിർഹം വരെ പിഴ 

uae
  •  13 days ago