2050ഓടെ വാണിജ്യാടിസ്ഥാനത്തില്‍ റോക്കറ്റ് നിര്‍മിക്കാനൊരുങ്ങി ഇന്ത്യ
തിരുവനന്തപുരം: രാജ്യത്ത് റോക്കറ്റുകളുടെയും കൃത്രിമോപഗ്രഹങ്ങളുടെയും വാണിജ്യവല്‍ക്കരണം 2050നകം സാധ്യമാകുമെന്ന് തുമ്പ വിക്രം സാരാഭായ് സ്‌പെയ്‌സ് സെന്റര്‍ ഡയരക്ടര്‍ ഡോ. എസ്.സോമനാഥ് പറഞ്ഞു.
റോക്കറ്റുകളുടെ നിര്‍മാണമായിരിക്കും ഇന്ത്യന്‍ ബഹിരാകാശ വ്യവസായത്തില്‍ 2050നകം നടക്കുന്ന സുപ്രധാന മാറ്റങ്ങളിലൊന്നെന്നും ഇതിലൂടെ ലഭിക്കുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുഖ്യപങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ട്രിവാന്‍ഡ്രം മാനേജ്‌മെന്റ് അസോസിയേഷന്റെ വാര്‍ഷിക മാനേജ്‌മെന്റ് കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഡോ. എസ്.സോമനാഥ് . ബഹിരാകാശമേഖലയിലേക്ക് 35 പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ കടന്നുവന്നിട്ടുണ്ട്. അവയില്‍ മൂന്നെണ്ണം റോക്കറ്റുകളുടെ രൂപകല്‍പ്പനയിലും പതിനാലെണ്ണം ഉപഗ്രഹങ്ങളുടെ രൂപകല്‍പ്പനയിലും ശേഷിച്ചവ ഡ്രോണ്‍ അധിഷ്ഠിത ആപ്ലിക്കേഷന്‍, സേവനമേഖലകളിലും പ്രവര്‍ത്തിക്കുന്നവയാണ്. തങ്ങളുടെ മാതൃകകളുടെ പരീക്ഷണത്തിനും മൂല്യനിര്‍ണയത്തിനുമായി ഈ സ്റ്റാര്‍ട്ടപ്പുകള്‍ ഐ.എസ്.ആര്‍. ഒയെ സമീപിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."